ഇവിഎം അട്ടിമറി: ഷൂജയ്ക്കെതിരേ കേസെടുക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
ഇവിഎം അട്ടിമറി: ഷൂജയ്ക്കെതിരേ കേസെടുക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
Wednesday, January 23, 2019 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ അ​ട്ടി​മ​റി ആ രോപിച്ച സയ്ദ് പൂജയ്ക്കെതി രേ കേ​സെ​ടു​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​രാ​തി. ല​ണ്ട​നി​ലെ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സ​യ്​ദ് ഷൂ​ജ എ​ന്ന സൈ​ബ​ർ വി​ദ​ഗ്ധ​ൻ ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ അ​ട്ടി​മ​റി സാ​ധ്യ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ആ​വ​ശ്യം. ഷൂ​ജ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ശി​ക്ഷാനി​യ​മം 505-ഒ​ന്ന് ബി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ക​ത്തെ​ഴു​തി. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി.

സു​പ്രീം​കോ​ട​തി​യും നി​ര​വ​ധി ഹൈ​ക്കോ​ട​തി​ക​ളും രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളെ വി​വി​ധ വി​ധി​ക​ളി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ൾ മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​ശ​ങ്ക​യും സം​ശ​യ​വും ഉ​യ​ർ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ന്നെ പ​ര​സ്യ വെ​ല്ലു​വി​ളി​യി​ലൂ​ടെ വി​ദ​ഗ്ധ​രെ ഉ​ൾപ്പെടെ ക്ഷ​ണി​ച്ചു വ​രു​ത്തി ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ച്ച​താ​ണ്.

എ​ന്നാ​ൽ, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ ഹാ​ക്കിം​ഗ് പ​രീ​ക്ഷ​ണ പ്ര​ദ​ർ​ശ​നം കോ​ണ്‍ഗ്ര​സി​ന്‍റെ നാ​ട​ക​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി കേ​ന്ദ്രമ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്. ല​ണ്ട​നി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു ആ​ശി​ഷ് റേ ​കോ​ണ്‍ഗ്ര​സ് അ​നു​കൂ​ലി​യാ​ണ്. ഇ​യാ​ൾ ത​ന്നെ​യാ​ണ് മു​ൻ​പ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച​തും. കോ​ണ്‍ഗ്ര​സി​ന്‍റെ പ​ത്ര​മാ​യ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ൽ ആ​ശി​ഷ് സ്ഥി​ര​മാ​യി എ​ഴു​തി​യി​രു​ന്നു എ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​രോ​പി​ച്ചു. ക​പി​ൽ സി​ബ​ൽ ല​ണ്ട​നി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തു സം​ബ​ന്ധി​ച്ചു കോ​ണ്‍ഗ്ര​സ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.


ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​താ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ പ്ര​തി​ക​രി​ച്ച​ത്. സു​പ്രീം​കോ​ട​തി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലും രാ​ഷ്‌ട്ര​പ​തി​യു​ടെ മു​ന്നി​ലും വ​രെ ഇ​ക്കാ​ര്യം എ​ത്തി​ച്ച​തു​മാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു അ​ടു​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പേ​പ്പ​ർ ബാ​ല​റ്റ് കൊ​ണ്ടു വ​ന്നി​ല്ലെ​ങ്കി​ലും അ​ന്പ​തു ശ​ത​മാ​നം എ​ങ്കി​ലും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ കൊ​ണ്ടു വ​ര​ണ​മെ​ന്നും ആ​ന​ന​ന്ദ് ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​പ​ക്ഷം പ്ര​ധാ​ന​മ​ന്ത്രി​യെ താ​ഴെയി​റ​ക്കും. പൊ​തു ഖ​ജ​നാ​വി​ലെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി തെ​ര​ഞ്ഞെു​പ്പു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. പൊ​തു പ​ണം ഉ​പ​യോ​ഗി​ച്ചു യാ​ത്ര ന​ട​ത്തി​യ​ല്ല പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ വോ​ട്ടിം​ഗ് യന്ത്രം നി​ർ​മി​ച്ച ഹൈ​ദ​രാ​ബാ​ദി​ലെ ക​ന്പ​നി​യി​ൽ സയ്ദ് ഷൂ​ജ ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.