സൂത്രധാരനെ വധിച്ചു; മേജർ ഉൾപ്പെടെ അഞ്ചു സൈനികർക്കു വീരമൃത്യു
സൂത്രധാരനെ വധിച്ചു; മേജർ ഉൾപ്പെടെ അഞ്ചു സൈനികർക്കു വീരമൃത്യു
Tuesday, February 19, 2019 1:00 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: പു​​​​​ൽ​​​​​വാ​​​​​മ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​നാ​​​​​യ ജ​​​​​യ്ഷ് ഇ മു​​​​​ഹ​​​​​മ്മ​​​​​ദ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ ക​​​​​മ്രാ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മൂ​​​ന്നു ഭീ​​​​​ക​​​​​ര​​​​​രെ സൈ​​​​​ന്യം ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ വ​​​​​ധി​​​​​ച്ചു. പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ലെ പി​​​​​ൻ​​​​​ഗ്‌​​​​​ലാ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 16 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മേ​​​​​ജ​​​​​ർ അ​​​​​ട​​​​​ക്കം അ​​​ഞ്ചു സൈ​​​​​നി​​​​​ക​​​​​ർ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ചു. ഒ​​​​​രു നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. മേ​​​​​ജ​​​​​ർ വി.​​​​​എ​​​​​സ്. ധോ​​​​​ൺ​​​​​ഡി​​​​​യാ​​​​​ൽ(33), ഹ​​​​​വി​​​​​ൽ​​​​​ദാ​​​​​ർ ഷി​​​​​യോ രാം(36), ​​​​​സി​​​​​പ്പോ​​​​​യി​​​​​മാ​​​​​രാ​​​​​യ ഹ​​​​​രി സിം​​​​​ഗ്,(26) അ​​​​​ജ​​​​​യ്കു​​​​​മാ​​​​​ർ(27), ഒ​​​രു പോ​​​ലീ​​​സ് ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു വീ​​​​​രൃ​​​​​ത്യു വ​​​​​രി​​​​​ച്ച ജ​​​​​വാ​​​​​ന്മാ​​​​​ർ.

തെ​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​ർ ഡി​​​​​ഐ​​​​​ജി അ​​​​​മി​​​​​ത്കു​​​​​മാ​​​​​ർ, ല​​​​​ഫ്. കേ​​​​​ണ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​ന്പ​​​ത് സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഡി​​​​​ഐ​​​​​ജി​​​​​ക്കു വ​​​​​യ​​​​​റ്റി​​​​​ൽ വെ​​​​​ടി​​​​​യേ​​​​​റ്റു. ഹി​​​​​ലാ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ് ആ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട മ​​​റ്റൊ​​​രു ഭീ​​​​​ക​​​​​ര​​​​​ൻ. ഒ​​​രാ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. മ​​​​​സൂ​​​​​ദ് അ​​​​​സ്ഹ​​​​​റി​​​​​ന്‍റെ ഉ​​​​​റ്റ അ​​​​​നു​​​​​യാ​​​​​യി​​​​​യാ​​​​​യ ക​​​​​മ്രാ​​​​​ൻ ആ​​​​​ണു ഫെ​​​​​ബ്രു​​​​​വ​​​​​രി 14നു ​​​​​സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന്മാ​​​​​ർ​​​​​ക്കു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​തും ചാ​​​​​വേ​​​​​റി​​​​​നു ബോം​​​​​ബ് നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ല്കി​​​​​യ​​​​​തും എ​​​​​ന്നാ​​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം. 40 സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന്മാ​​​​​ർ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് 12 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൂ​​​​ര​​​​ത്താ​​​​ണു പി​​​​​ൻ​​​​​ഗ്‌​​​​​ലാ​​​​​ൻ.


മേ​​​ജ​​​ർ ധോ​​​ൺ​​​ഡി​​​യാ​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഡെ​​​റാ​​​ഡൂ​​​ൺ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 2011ലാ​​ണ് ഇ​​ദ്ദേ​​ഹം സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​ജൗ​​​രി​​​യി​​​ൽ ബോം​​​ബ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച മേ​​​ജ​​​ർ ചി​​​ത്രേ​​​ഷ് ബി​​​ഷ്തും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.