എ​​​സ്കേ​​​പ്പ് പാളി; നദിയിലിറങ്ങിയ മജീഷ്യനു ദാരുണാന്ത്യം
എ​​​സ്കേ​​​പ്പ് പാളി; നദിയിലിറങ്ങിയ മജീഷ്യനു ദാരുണാന്ത്യം
Tuesday, June 18, 2019 12:49 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പൂ​​​ട്ടു​​​തു​​​റ​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന മാ​​​ന്ത്രി​​​കവി​​​ദ്യ​​​ക​​​ളി​​​ൽ വി​​​ഖ്യാ​​​ത​​​നാ​​​യ ഹൗ​​​ഡി​​​നി​​​യെ അ​​​നു​​​ക​​​രി​​​ച്ച് മാ​​​യാ​​​ജാ​​​ല​​​ത്തി​​​നു ശ്ര​​​മി​​​ച്ച പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ മാ​​​ന്ത്രി​​​ക​​​നു ദാ​​​രു​​​ണാ​​​ന്ത്യം. ആ​​​റ് പൂ​​​ട്ടു​​​ക​​​ൾകൊ​​​ണ്ടു ബ​​​ന്ധി​​​ച്ച പേ​​​ട​​​ക​​​ത്തി​​​നു​​​ള്ളി​​​ലി​​​രു​​​ന്ന് ഹൂ​​​ബ്ലി​​​ ന​​​ദി​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​യ ച​​​ഞ്ച​​​ൽ ലാ​​​ഹ​​​രി(41) യാണു നദിയുടെ ആഴങ്ങ ളിൽപെട്ടത്.

കോ​​ൽ​​​ക്ക​​​ത്ത തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം മി​​​ല്ലേ​​​നി​​​യം പാ​​​ർ​​​ക്കി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു കാ​​​ണി​​​ക​​​ൾ നോ​​​ക്കി​​​നി​​​ൽ​​​ക്കേ ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​കഴിഞ്ഞാ​​​യി​​​രു​​​ന്നു ച​​​ഞ്ച​​​ലി​​​ന്‍റെ ഹൗ​​​ഡി​​​നി എ​​​സ്കേ​​​പ്പി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഹൗ​​​റ പാ​​​ല​​​ത്തി​​​ന് താ​​​ഴെ നി​​​ർ​​​ത്തി​​​യ ബോ​​​ട്ടി​​​ൽ​​നി​​​ന്നാ​​​ണു ച​​​ഞ്ച​​​ൽ ചാ​​​ടി​​​യ​​​ത്. പൂ​​​ട്ടു​​​ക​​​ളെ​​​ല്ലാം ത​​​ക​​​ർ​​​ത്ത് മാ​​​ന്ത്രി​​​ക​​​ൻ ഉ​​​ട​​​ൻ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ജ​​​നം ഏ​​​റെനേ​​​രം കാ​​​ത്തി​​​രു​​​ന്നു. സ​​​മ​​​യം വൈ​​​കി​​​യ​​​തോ​​​ടെ പ്ര​​​തീ​​​ക്ഷ ആ​​​ശ​​​ങ്ക​​​യ്ക്കു വ​​​ഴി​​​മാ​​​റി. തു​​​ട​​​ർ​​​ന്നു കാ​​​ണി​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണു പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​ത്. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പോ​​​ലീ​​​സ് തെരച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ച​​​ഞ്ച​​​ലി​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. മാ​​​ജി​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലീ​​​സി​​​ന്‍റെ​​​യും തു​​​റ​​​മു​​​ഖ വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നു.


2013- ൽ ​​​ഇ​​​തേ ജാ​​​ല​​​വി​​​ദ്യ കാ​​​ണി​​​ച്ച ച​​​ഞ്ച​​​ലി​​​നെ ര​​​ഹ​​​സ്യ​​​വാ​​​തി​​​ലൂ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തു ക​​​ണ്ട് നാ​​​ട്ടു​​​കാ​​​ർ കൈ​​​കാ​​​ര്യം​​​ചെ​​​യ്ത​​​ിരുന്നു. ക​​​ഴി​​​ഞ്ഞ​​​ നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ ആ​​​ദ്യം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജീ​​​വി​​​ച്ച ഹാ​​​രി ഹൗ​​​ഡി​​​നി എ​​​ന്ന മാ​​​ന്ത്രി​​​ക​​​നാ​​​ണ് ദു​​​ഷ്ക​​​ര​​​മാ​​​യ ഹൗ​​​ ഡി​​​നി എ​​​സ്കേ​​​പ്പ് എ​​​ന്ന ജാ​​​ല​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​ജ്ഞാ​​​താ​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.