മരട് ഫ്ളാറ്റ്: കേന്ദ്ര സർക്കാർ കക്ഷിയല്ലെന്നു പരിസ്ഥിതി മന്ത്രി
മരട് ഫ്ളാറ്റ്: കേന്ദ്ര സർക്കാർ കക്ഷിയല്ലെന്നു പരിസ്ഥിതി മന്ത്രി
Friday, September 20, 2019 12:16 AM IST
ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ ത്തി ​മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ക്ഷി​യ​ല്ലെ​ന്നു കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. ഫ്ളാ​റ്റ് നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ കേ​ന്ദ്ര​ത്തോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

മ​ര​ട് ഫ്ളാ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​രി​സ്ഥി​തി ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​ക്കാ​രാ​യ നി​ർ​മാ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ചു​മ​ത​ല​പ്പെ​ട്ട​വ​ർ എ​ന്നി​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം. കു​റ്റ​ക്കാ​രാ​യ​വ​രി​ൽ നി​ന്നു നി​യ​മ ലം​ഘ​ന​ത്തി​നു പി​ഴ ഈ​ടാ​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ഒ​രു നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.