ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമെന്നു രാഹുൽ
ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമെന്നു രാഹുൽ
Wednesday, December 11, 2019 12:09 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു വ​രു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല് ഭ​ര​ണ​ഘ​ട​ന​യ്ക്കു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​മാ​ണ്.

അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ​യെ ത​ന്നെ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും ബി​ൽ പാ​സാ​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. മ​ഹാ​രാ​ഷ്‌ട്ര സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൻ​ഡി​എ വി​ട്ട ശി​വ​സേ​ന അ​ടു​ത്തി​ടെ കോ​ണ്‍ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ചി​രു​ന്നു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.