ഗവർണറെ വിമർശിച്ച് ഒ. രാജഗോപാൽ
Tuesday, January 21, 2020 12:42 AM IST
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഗവർണറെ വിമർശിച്ച് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. ഗവർണറെ നിയമിക്കുന്നത് സംസ്ഥാനവുമായി ഏറ്റുമുട്ടാനല്ല. ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കേണ്ടിയിരുന്നു. ഇരുപക്ഷവും സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരസ്യമായി ജനങ്ങളുടെ മുന്നിലുള്ള പോരടിയിലേക്ക് മാറരുത്. ഇതൊക്ക ഒരു ചായ കുടിച്ചു സംസാരിച്ചു തീർക്കാവുന്നതേയുള്ളൂ. ഇരുകൂട്ടരും സമ്മതിച്ചാൽ സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയാറാണെന്നും ഒ. രാജഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഭരണഘടന അനുസരിച്ച് ഗവർണറാണ് സർക്കാരിന്റെ തലപ്പത്തെന്നും അദ്ദേഹം അവ്യക്തമാക്കി. എങ്കിലും രാഷ്ട്രീ യമായി വിലയിരുത്തുന്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും കൂടുതൽ അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.