ആറ് അതിവേഗ റെയിൽ ഇടനാഴികൂടി
ആറ് അതിവേഗ റെയിൽ ഇടനാഴികൂടി
Wednesday, January 29, 2020 11:49 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ആ​​​​റ് അ​​​​തി​​​​വേ​​​​ഗ, അ​​​​ർ​​​​ധ അതി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​വേ ഇ​​​​ട​​​​നാ​​​​ഴി​​​​കൂ​​​​ടി റെ​​​​യി​​​​ൽ​​​​വേ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​കെ. യാ​​​​ദ​​​​വ്. കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. നി​​​​ല​​​​വി​​​​ൽ മും​​​​ബൈ-​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത നി​​​​ർ​​​​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

അ​​​​തി​​​​വേ​​​​ഗപാ​​​​ത​​​​യി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 300 കി​​​​ലോ​​​​മീ​​​​റ്റ​​​​റും അ​​​​ർ​​​​ധ അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​യി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160 കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​മാ​​​​ണ് ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ഗം. ഡ​​​​ൽ​​​​ഹി-​​​​നോ​​​​യി​​​​ഡ-​​​​ആ​​​​ഗ്ര-​​​​ല​​​​ക്നോ- വാ​​​​രാ​​​​ണ​​​​സി (865 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ), ഡ​​​​ൽ​​​​ഹി-​​​​ജ​​​​യ്പു​​​​ർ-​​​​ഉ​​​​ദ​​​​യ്‌​​​​പു​​​​ർ-​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്(886), മും​​​​ബൈ-​​​​നാ​​​​സി​​​​ക്-​​​​നാ​​​​ഗ്പു​​​​ർ (753), മും​​​​ബൈ-​​​​പൂ​​​​ന-​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്(711), ചെ​​​​ന്നൈ-​​​​ബം​​​​ഗ​​​​ളൂ​​​​രു-​​​​മൈ​​​​സൂ​​​​ർ(435), ഡ​​​​ൽ​​​​ഹി-​​​​ച​​​​ണ്ഡി​​​​ഗ​​​​ഡ്-​​​​ലു​​​​ധി​​​​യാ​​​​ന-​​​​ജ​​​​ല​​​​ന്ധ​​​​ർ-​​​​അ​​​​മൃ​​​​ത്സ​​​​ർ(495) എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ അ​​​​തി​​​​വേ​​​​ഗ ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ.

പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചു വി​​​​ശ​​​​ദ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ത​​​​യാ​​​​റാ​​​​കു​​​​മെ​​​​ന്നും യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു.
രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ​​​​പാ​​​​ത​​​​യാ​​​​യ മും​​​​ബൈ-​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് അ​​​​തി​​​​വേ​​​​ഗ​​​​പാ​​​​ത നി​​​​ർ​​​​മാ​​​​ണം 2023ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും. ഇ​​​​തി​​​​നാ​​​​യു​​​​ള്ള 90 ശ​​​​ത​​​​മാ​​​​നം സ്ഥ​​​​ല​​​​മേ​​​​റ്റെ​​​​ടു​​​​പ്പ് ആ​​​​റു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.