ഏറ്റവും വലിയ ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്കിന്റെ നിർമാണം പൂർത്തിയാക്കി എച്ച്എഎൽ
Monday, November 30, 2020 11:07 PM IST
ബംഗളൂരു: ഏറ്റവും വലിയ ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്കിന്റെ (ഇന്ധന ടാങ്ക്) നിർമാണം എച്ച്എഎൽ വിജയകരമായി പൂർത്തിയാക്കി.
ഐഎസ്ആർഒയ്ക്കുവേണ്ടി യാണ് എച്ച്എഎൽ ക്രയോജനിക് ടാങ്ക് നിർമിച്ചിരിക്കുന്നത്. സി32 -എൽഎച്ച്2 എന്നു പേരിട്ടിരിക്കുന്ന ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്ക് നിർമിച്ചിരിക്കുന്നത് അലുമിനിയം ലോഹസംയുക്തങ്ങൾ ഉപയോഗിച്ചാണ്. ജിഎസ്എൽവി മാർക്ക് മൂന്ന് റോക്കറ്റിന്റെ വാഹകശേഷി വർധിപ്പിക്കുകയാണ് പുതിയ ക്രയോജനിക് പ്രൊപ്പല്ലന്റ് ടാങ്കിന്റെ ലക്ഷ്യം.
89 ക്യുബിക് മീറ്റർ വ്യാപ്തമുള്ള ടാങ്കിൽ 5755 കിലോഗ്രാം പ്രൊപ്പല്ലന്റ് (ഇന്ധനം) കരുതാനാവും. എട്ടുമീറ്ററാണ് ടാങ്കിന്റെ നീളം. ടാങ്ക് ഐഎസ്ആർഒയ്ക്ക് കൈമാറിയാതായി എച്ച്എഎൽ അറിയച്ചു.