കർണാടക ആർടിസി സമരക്കാരുടെ കല്ലേറിൽ ഡ്രൈവർ മരിച്ചു
Saturday, April 17, 2021 2:08 AM IST
ബംഗളൂരു: കർണാടകയിൽ സമരം നടത്തിവരുന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തൊഴിലാളികൾ നടത്തിയ കല്ലേറിൽ ഡ്രൈവർ മരിച്ചു. നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(എൻഡബ്ല്യുകെആർടിസി) ഡ്രൈവർ നമാഡെ എൻ.കെ. ആവടി ആണു മരിച്ചത്. സമരം അവസാനിപ്പിച്ചു ജോലിക്കെത്തിയ ഇദ്ദേഹം ബസ് ഓടിക്കവേയായിരുന്നു സമരക്കാരുടെ ആക്രമണം. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലായിരുന്നു സംഭവം.
മരിച്ച ഡ്രൈവറുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്കാൻ ഗതഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ഉത്തരവിട്ടു. ആർടിസി ജീവനക്കാരുടെ സമരം പത്തു ദിവസം പിന്നിട്ടു. വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണു സമരം.