വിറങ്ങലിച്ച് രാജ്യം; ഇ​ന്ന​ലെ രോഗം പിടിപെട്ടത് 2.61 ല​ക്ഷം പേർക്ക്
വിറങ്ങലിച്ച് രാജ്യം; ഇ​ന്ന​ലെ രോഗം പിടിപെട്ടത് 2.61  ല​ക്ഷം പേർക്ക്
Sunday, April 18, 2021 11:55 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് രാ​ജ്യം. പ്ര​തി​ദി​ന കോ​വി​ഡ് വ്യാ​പ​നം ഇ​ന്ന​ലെ ര​ണ്ട​ര ല​ക്ഷം പി​ന്നി​ട്ട​പ്പോ​ൾ കോ​വി​ഡ് അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ മൂ​ലം രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1501 രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ പ്ര​തി​ദി​ന രോ​ഗ​വ്യാ​പ​നം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച 2.34 ല​ക്ഷം ആ​യി​രു​ന്ന പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ ക​ണ​ക്കാ​ണ് ഇ​ന്ന​ലെ 2.61 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര (67,123), ഉ​ത്ത​ർ​പ്ര​ദേ​ശ് (27,734), ഡ​ൽ​ഹി (24,325), ക​ർ​ണാ​ട​ക (17,439), ഛത്തീ​സ്ഗ​ഡ് (16,083) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ക​ണ്ടെത്തി​യ​ത്.

ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 18 ല​ക്ഷ​ത്തി​ലേ​ക്കും കു​തി​ച്ചു​യ​ർ​ന്നു. ഇ​ന്ന​ലെ മാ​ത്രം 1501 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​ര​ണം 1,77,150 ആ​യി. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് പോ​സി​റ്റിവിറ്റി നി​ര​ക്ക് 12 ശ​ത​മാ​ന​ത്തി​ൽ നി​ന്നു 16.69 ശ​ത​മാ​ന​മാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ പ്ര​തി​വാ​ര പോ​സി​റ്റിവിറ്റി നി​ര​ക്ക് 3.05 ശ​ത​മാ​ന​ത്തി​ൽ നി​ന്നു 13.54 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. മ​ഹാ​രാ​ഷ്‌ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഛത്തീ​സ്ഗ​ഡ്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്തെ 78.56 ശ​ത​മാ​നം പു​തി​യ കേ​സു​ക​ളു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.