രാജ്യത്ത് 2,63,533 പുതിയ കോവിഡ് കേസുകൾ
രാജ്യത്ത് 2,63,533  പുതിയ കോവിഡ് കേസുകൾ
Wednesday, May 19, 2021 2:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 4,329 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്‌ട്ര​യി​ൽ മാ​ത്രം ആ​യി​രം കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഈ ​സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 2,63,533 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു ല​ക്ഷ​ത്തി​ൽ താ​ഴെയാ​ണ്. ക​ർ​ണാ​ട​ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ - 38,603.

പ്ര​തി​ദി​ന രോ​ഗ​ മു​ക്തി​നേ​ടി​യ​വ​രു​ടെ പ്ര​തി​ദി​ന എ​ണ്ണം ആ​ദ്യ​മാ​യി നാ​ലു ല​ക്ഷം ക​ട​ന്നു. ഇ​ന്ന​ലെ 4,22,436 പേ​ർ രോ​ഗ മു​ക്ത​രാ​യി. ദി​വ​സേ​ന​യു​ള്ള ശ​രാ​ശ​രി രോ​ഗ​മു​ക്തി ക​ഴി​ഞ്ഞ 14 ദി​വ​സ​ങ്ങ​ളി​ൽ 3,55,944 കേ​സു​ക​ളേ​കാ​ൾ കൂ​ടു​ത​ലാ​ണ്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 1,63,232 കേ​സു​ക​ളു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 2,15,96,512 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 85.60 ശ​ത​മാ​നം ആ​ണ് ദേ​ശീ​യ രോ​ഗ​മു​ക്തി നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.