രക്തദാനവും അവയവദാനവും ഇനി കോവിൻ പോർട്ടലിലൂടെ
രക്തദാനവും അവയവദാനവും ഇനി കോവിൻ പോർട്ടലിലൂടെ
Saturday, August 20, 2022 2:00 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ർ​വ​ത്രി​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ കോ​വി​ൻ പോ​ർട്ട​ലി​ലൂ​ടെ സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചാ​ൽ പി​ന്നീ​ട് ര​ക്ത​ദാ​നം, അ​വ​യ​വ ദാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും കോ​വി​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഏ​തെ​ങ്കി​ലും ര​ണ്ടു ജി​ല്ല​ക​ളി​ൽ മൂ​ന്നു മാ​സ​ത്തേ​ക്കാ​കും പ​ദ്ധ​തി പ​രീ​ക്ഷി​ക്കു​ക. പോ​ർ​ട്ട​ലി​നു കീ​ഴി​ലാ​യി കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മു​ള്ള സാ​ർ​വ​ത്രി​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​രി​പാ​ടി​യും ന​ട​പ്പി​ലാ​ക്കും.


പ​ദ്ധ​തി​യി​ലൂ​ടെ മു​ഴു​വ​ൻ വാ​ക്സി​നേ​ഷ​ൻ സം​വി​ധാ​ന​വും ഉ​ട​ൻ ത​ന്നെ ഡി​ജി​റ്റൈ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം എ​ളു​പ്പ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.