അമിതാഭ് ബച്ചൻ ചെറുകിട വ്യാപാരികളുടെ വില്ലനാകുന്നു: വിമർശനവുമായി സിഎഐടി
സ്വന്തം ലേഖകൻ
Monday, October 2, 2023 4:27 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ കുത്തകയ്ക്കുവേണ്ടി പ്രശസ്ത ചലച്ചിത്രതാരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന പരസ്യചിത്രം ഭാരതത്തിലെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി).
ഈ പരസ്യചിത്രം പിൻവലിക്കണമെന്നും ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽനിന്ന് അമിതാഭ് ബച്ചൻ പിന്മാറണമെന്നും സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ, സെക്രട്ടറി ജനറൽ പ്രവീണ്‍ ഖണ്ടേൽവാൾ, സെക്രട്ടറി എസ്. എസ്. മനോജ്, പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ ആവശ്യപ്പെട്ടു.