റഷ്യൻ വിമാനം സിറിയ വീഴ്ത്തി, ഇസ്രയേലിനെ പഴിച്ച് റഷ്യ
റഷ്യൻ വിമാനം സിറിയ വീഴ്ത്തി, ഇസ്രയേലിനെ പഴിച്ച് റഷ്യ
Wednesday, September 19, 2018 12:19 AM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ ല​​​ഡാ​​​ക്കി​​​യ​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യ റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​നം സി​​​റി​​​യ വെ​​​ടി​​​വ​​​ച്ചി​​​ട്ടു. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 15 സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ഇ​​​സ്രേ​​​ലി​​​ക​​​ൾ പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തു​​​മൂ​​​ല​​​മാ​​​ണ് സി​​​റി​​​യ റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ക്രെം​​​ലി​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി

തി​​​ങ്ക​​​ളാ​​​ഴ്ച നി​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലി​​​നു പോ​​​യ ഇ​​​ല്യൂ​​​ഷ​​​ൻ വി​​​മാ​​​ന​​​മാ​​​ണ് സി​​​റി​​​യ​​​യു​​​ടെ വി​​​മാ​​​ന​​​വേ​​​ധ​​​ത്തോ​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ലം​​​പ​​​തി​​​ച്ച​​​ത്. ഇ​​​തേ​​​സ​​​മ​​​യംത​​​ന്നെ ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഡാ​​​ക്കി​​​യ​​​യി​​​ൽ ഹി​​​സ്ബു​​​ള്ള​​​ക​​​ളു​​​ടെ ആ​​​യു​​​ധ​​​ഡി​​​പ്പോ​​​യ്ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി വി​​​മാ​​​ന​​​ങ്ങ​​​ൾ ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തി​​​നു വെ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തി​​​ന്‍റെ മ​​​റ പി​​​ടി​​​ച്ച് ഇ​​​സ്രേ​​​ലി​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റ​​​ഷ്യ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. മോ​​​സ്കോ​​​യി​​​ലെ ഇ​​​സ്രേ​​​ലി സ്ഥാ​​​ന​​​പ​​​തി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി റ​​​ഷ്യ പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


റ​​ഷ്യ​​ൻ വി​​മാ​​നദു​​ര​​ന്ത​​ത്തി​​നു പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി ഇ​​സ്ര​​യേ​​ലാ​​ണെ​​ന്നും പ്ര​​തി​​കാ​​ര ന​​ട​​പ​​ടി ഉ​​ണ്ടാ​​വു​​മെ​​ന്നും ഇ​​സ്രേ​​ലി പ്ര​​തി​​രോ​​ധ​​മ​​ന്ത്രി അ​​വി​​ഗ്ദോ​​ർ ലീ​​ബ​​ർ​​മാ​​നു​​മാ​​യി ന​​ട​​ത്തി​​യ ഫോ​​ൺ സം​​ഭ​​ഷ​​ണ​​ത്തി​​ൽ റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി സെ​​ർ​​ജി ഷോ​​യി​​ഗു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. എ​​​ന്നാ​​​ൽ ഇ​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ന​​​ട​​ത്തി​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ വി​​​മാ​​​ന​​​ദു​​​ര​​​ന്തം അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്.

ത​​​ങ്ങ​​​ൾ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ത​​​ങ്ങ​​​ളു​​​ടെ വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് സി​​​റി​​​യ വി​​​മാ​​​ന​​​വേ​​​ധ​​​ത്തോ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.