യുഎന്നിൽ ഇന്ത്യയെ പ്രശംസിച്ച് ട്രംപ്
യുഎന്നിൽ ഇന്ത്യയെ പ്രശംസിച്ച് ട്രംപ്
Wednesday, September 26, 2018 12:27 AM IST
ന്യൂ​​യോ​​ർ​​ക്ക്: ദാ​​രി​​ദ്ര്യ​​നി​​ർ​​മാ​​ർ​​ജ​​ന യ​​ത്ന​​ത്തി​​ൽ ഇ​​ന്ത്യ കൈ​​വ​​രി​​ച്ച വി​​ജ​​യ​​ത്തെ യു​​എ​​ൻ പൊ​​തു​​സ​​ഭ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ്ര​​ശം​​സി​​ച്ചു. നൂ​​റു​​കോ​​ടി​​യി​​ലേ​​റെ ജ​​ന​​ങ്ങ​​ളു​​ള്ള ഇ​​ന്ത്യ ല​​ക്ഷ​​ങ്ങ​​ളെ ദാ​​രി​​ദ്ര്യത്തി​​ൽ​​നി​​ന്നു ക​​ര​​ക​​യ​​റ്റി ഇ​​ട​​ത്ത​​ട്ടു​​കാ​​രു​​ടെ നി​​ല​​യി​​ലെ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു. മേ​​ലി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കു മാത്രമായി വി​​ദേ​​ശ​​സ​​ഹാ​​യം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും 35 മി​​നി​​റ്റ് ദീ​​ർ​​ഘി​​ച്ച പ്ര​​സം​​ഗ​​ത്തി​​ൽ ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. ഞ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കു​​ക​​യും ന​​ല്ല ബ​​ന്ധം പു​​ല​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രെ മാ​​ത്ര​​മേ സ​​ഹാ​​യി​​ക്കൂ.

ആ​​ഗോ​​ളീ​​ക​​ര​​ണ​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച ട്രം​​പ് അ​​മേ​​രി​​ക്ക​​യു​​ടെ പ​​ര​​മാ​​ധി​​കാ​​രം ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലാ​​ത്ത ഒ​​രു​​കൂ​​ട്ടം ആ​​ഗോ​​ള ബ്യൂ​​റോ​​ക്രാ​​റ്റു​​ക​​ൾ​​ക്ക് അ​​ടി​​യ​​റ​​വ​​യ്ക്കി​​ല്ലെ​​ന്നും ത​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു. ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ലെ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും മ​​നോ​​ഭാ​​വ​​ങ്ങ​​ൾ​​ക്കും ഇ​​രു​​പ​​ത്തൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ വെ​​ല്ലു​​വി​​ളി നേ​​രി​​ടാ​​നാ​​വി​​ല്ലെ​​ന്നു ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി.


മു​​ൻ അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ത​​ന്‍റെ സ​​ർ​​ക്കാ​​ർ ഏ​​റെ നേ​​ട്ടം കൈ​​വ​​രി​​ച്ചെ​​ന്ന് ട്രം​​പ് അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ച​​പ്പോ​​ൾ സ​​ദ​​സ്യ​​ർ ക​​ളി​​യാ​​ക്കി​​ച്ചി​​രി​​ച്ചു. ഇ​​ത്ത​​രം പ്ര​​തി​​ക​​ര​​ണം പ്ര​​തീ​​ക്ഷി​​ച്ചി​​ല്ലെ​​ന്നും സാ​​ര​​മി​​ല്ലെ​​ന്നും പ​​റ​​ഞ്ഞു ക​​ത്തി​​ക്ക​​യ​​റി​​യ ട്രം​​പ് ഇ​​റാ​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ചു
ഇ​​റാ​​നു​​മാ​​യു​​ള്ള ആ​​ണ​​വ​​ക്ക​​രാ​​റി​​ൽ​​നി​​ന്നു പി​​ന്മാ​​റി​​യ​​തി​​നെ ന്യാ​​യീ​​ക​​രി​​ച്ച അ​​ദ്ദേ​​ഹം ഇ​​റാ​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ആ​​ഹ്വാ​​നം ചെ​​യ്തു. നാ​​ശ​​വും മ​​ര​​ണ​​വും വി​​ത​​യ്ക്കു​​ക​​യാ​​ണ് അ​​വ​​ർ. സ്വ​​ന്തം രാ​​ജ്യ​​ത്തെ കൊ​​ള്ള​​യ​​ടി​​ച്ച് അ​​വ​​രു​​ടെ നേ​​താ​​ക്ക​​ൾ സ്വ​​ത്തു വാ​​രി​​ക്കൂ​​ട്ടു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. സൗ​​ദി അ​​റേ​​ബ്യ ന​​ട​​പ്പാ​​ക്കി​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളെ ട്രം​​പ് പ്ര​​ശം​​സി​​ച്ചു. അ​​മേ​​രി​​ക്ക​​യെ മു​​ത​​ലെ​​ടു​​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു ചൈ​​ന​​യു​​മാ​​യു​​ള്ള വാ​​ണി​​ജ്യ​​യു​​ദ്ധ​​ത്തെ പ​​രോ​​ക്ഷ​​മാ​​യി പ​​രാ​​മ​​ർ​​ശി​​ച്ചു പ​​റ​​ഞ്ഞ ട്രം​​പ് ഉ​​ത്ത​​ര​​കൊ​​റി​​യ ആ​​ണ​​വ നി​​രാ​​യു​​ധീ​​ക​​ര​​ണ​​ത്തി​​നു ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളെ ശ്ലാ​​ഘി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.