ഫ്രാൻസിലെ ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്; രണ്ടു മരണം
ഫ്രാൻസിലെ ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്; രണ്ടു മരണം
Thursday, December 13, 2018 1:48 AM IST
പാ​​​രീ​​​സ്: ​​​ഫ്രാ​​​ൻ​​​സി​​​ലെ ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​യ സ്ട്രാ​​​സ്ബ​​​ർ​​​ഗ് ക്രി​​​സ്മ​​​സ് ച​​​ന്ത​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ രണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ പ​​​തി​​​മ്മൂന്നു പേ​​രി​​ൽ എ​​​ട്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​വാ​​​സി ഷെ​​​രി​​​ഫ് ചെ​​​ക്കാ​​​ട്ടി(29)​​​നു പോ​​​ലീ​​​സി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റെ​​​ങ്കി​​​ലും ക​​ട​​ന്നു​​​ക​​​ള​​​ഞ്ഞു. ഇ​​സ്‌​​ലാ​​മി​​സ്റ്റ് തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചെ​​ക്കാ​​ട്ടി​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ച​​​ത്. തീ​​​വ്ര​​​വാ​​​ദ​​​ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.
ചൊ​​വ്വാ​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​രി​​​ച്ച​​​വ​​​രി​​​ലൊ​​​രാ​​​ൾ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി​​​യ താ​​​യ്‌​​​ല​​​ൻ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു.

വെ​​​ടി​​​യൊ​​​ച്ച​​​ കേ​​​ട്ട് പോ​​​ലീ​​​സ് കു​​​തി​​​ച്ചെ​​​ത്തി ച​​​ന്ത​​​യി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു. പോ​​ലീ​​സി​​ന്‍റെ വെ​​ടി​​യേ​​റ്റ അ​​ക്ര​​മി ടാ​​ക്സിയിൽ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​​യാ​​​ൾ ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നി​​​രി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.​​അ​​ക്ര​​മി​​യു​​ടെ ഫോ​​ട്ടോ ഫ്ര​​ഞ്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.


മോ​​​ഷ്‌​​​ടാ​​​വ് കൂ​​​ടി​​​യാ​​​യ ഷെ​​​രി​​​ഫ് ചെ​​ക്കാ​​ട്ട് പോ​​​ലീ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു. അ​​ൾ​​ജീ​​രി​​യ​​ൻ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള ഇ​​യാ​​ളു​​ടെ പേ​​രി​​ൽ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 27 കേ​​സു​​ണ്ട്. ഒ​​രു കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നി​​​രി​​​ക്കു​​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും വീ​​​ട് റെ​​​യ്ഡ് ചെ​​​യ്ത് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ക​​​ണ്ടെ​​​ടു​​​ത്തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.
വെ​​​ടി​​​വ​​​യ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള ക്രി​​​സ്മ​​​സ് ച​​​ന്ത​​​യാ​​​ണ് സ്ട്രാ​​​സ്ബ​​​ർ​​​ഗി​​​ലേ​​​ത്. ന​​​വം​​​ബ​​​ർ 23 മു​​​ത​​​ൽ ക്രി​​​സ്മ​​​സ് ത​​​ലേ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന വി​​​പ​​​ണി സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ആ​​യി​​ര​​ങ്ങ​​ളെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.