കൊ​ട്ടാ​ര​ത്തി​ൽ എ​ല്ലാ ജോ​ലി​ക്കാ​രും മ​ല​യാ​ളി​ക​ളെ​ന്നു ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി
Sunday, February 17, 2019 12:55 AM IST
ദു​​ബാ​​യ്: “യു​​എ​​ഇ​​യി​​ൽ എ​​ൺ​​പ​​തു ശ​​ത​​മാ​​ന​​ത്തോ​​ളം മ​​ല​​യാ​​ളി​​ക​​ളാ​​ണ്. എ​​ന്‍റെ കൊ​​ട്ടാ​​ര​​ത്തി​​ൽ 100 ശ​​ത​​മാ​​നം പേ​​രും മ​​ല​​യാ​​ളി​​ക​​ളാ​​ണ് ജോ​​ലി ചെ​​യ്യു​​ന്ന​​ത്. എ​​ന്തു​​കൊ​​ണ്ടാ​​ണ് മ​​ല​​യാ​​ളി​​ക​​ൾ ഇ​​ത്ര​​യേ​​റെ യു​​എ​​ഇ​​യെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​ത്.- ചോ​​ദ്യം യു​​എ​​ഇ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ദു​​ബാ​​യ് ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ റാ​​ഷി​​ദ് അ​​ൽ മ​​ക്തൂ​​മി​​ന്‍റേ​​ത്.

ഇ​​ന്ന​​ലെ ത​​ന്നെ കാ​​ണാ​​നെ​​ത്തി​​യ കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടാ​​യി​​രു​​ന്നു യു​​എ​​ഇ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വാ​​ക്കു​​ക​​ൾ.

മ​​ല​​യാ​​ളി​​ക​​ൾ ഈ ​​രാ​​ജ്യ​​ത്തെ അ​​വ​​രു​​ടെ ര​​ണ്ടാം വീ​​ടാ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി അ​​ദ്ദേ​​ഹ​​ത്തി​​നു മ​​റു​​പ​​ടി ന​​ൽ​​കി.ഊ​​ഷ്മ​​ള​​മാ​​യ സ്വീ​​ക​​ര​​ണ​​മാ​​ണ് ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ റാ​​ഷി​​ദ് അ​​ൽ മ​​ക്തൂ​​മി​​ന്‍റെ കൊ​​ട്ടാ​​ര​​ത്തി​​ൽ കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി​​ക്കു ല​​ഭി​​ച്ച​​ത്.

കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഷെ​​യ്ഖ് മു​​ഹ​​മ്മ​​ദി​​നെ ക്ഷ​​ണി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ കാ​​ഴ്ച​​ക​​ളെ​​ക്കു​​റി​​ച്ചും അ​​ദ്ദേ​​ഹം കൗ​​തു​​ക​​ത്തോ​​ടെ ചോ​​ദി​​ച്ച​​റി​​ഞ്ഞു. സെ​​പ്റ്റം​​ബ​​റിൽ കേ​​ര​​ളം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ന​​ല്ല സ​​മ​​യ​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി അ​​ദ്ദേ​​ഹ​​ത്തെ ക്ഷ​​ണി​​ച്ചു​​കൊ​​ണ്ടു പ​​റ​​ഞ്ഞു.


ദു​​ബാ​​യ് മ​​ർ​​മൂം പാ​​ല​​സി​​ലാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച. യു​​എ​​ഇ​​യി ലെ ​​ഇ​​ന്ത്യ​​ൻ അം​​ബാ​​ഡ​​ർ ന​​വ​​ദീ​​പ് സിം​​ഗ് സൂ​​രി, യ​​എ ഇ​​മ​​ന്ത്രി റീം ​​അ​​ൽ ഹാ​​ഷി​​മി, ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, നോ​​ർ​​ക്ക റൂ​​ട്സ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ എം ​​എ യൂ​​സ​​ഫ​​ലി, മാ​​ധ്യ​​മ ഉ​​പ​​ദേ​​ഷ്ടാ​​വ് ജോ​​ൺ ബ്രി​​ട്ടാ​​സ്, നോ​​ർ​​ക്ക പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ഇ​​ള​​ങ്കോ​​വ​​ൻ എ​​ന്നി​​വ​​രും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​തി​നി​ടെ, ദു​ബാ​യ് ജു​മൈ​റ​യി​ലെ സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കി​യോ​സ്കു​ക​ളി​ൽ മ​ല​യാ​ളം ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദു​ബാ​യ് പോ​ലീ​സ് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ സ്മാ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ കി​യോ​സ്കി​ലെ ആ​ദ്യ​ത്തെ പ്രദേശിക ഇ​ന്ത്യ​ൻ ഭാ​ഷ​യാ​വു​ക​യാ​ണ് മ​ല​യാ​ളം. ദു​ബാ​യ് ജു​മൈ​റ​യി​ലെ സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.

പോ​ലീ​സ് സേ​വ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ലോ​ക​ത്തി​ലെ​ത​ന്നെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ​സ്മാ​ർ​ട്ട് ഡി​ജി​റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ണ് ദു​ബാ​യ് ജു​മൈ​ര​യി​ലെ​ത്.

ഒ​രു ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഈ ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.