പുൽവാമ: ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പം; ഭീകരാക്രമണം നിന്ദ്യമെന്നു യുഎൻ രക്ഷാസമിതി
പുൽവാമ: ലോകരാജ്യങ്ങൾ ഇന്ത്യക്കൊപ്പം; ഭീകരാക്രമണം നിന്ദ്യമെന്നു യുഎൻ രക്ഷാസമിതി
Saturday, February 23, 2019 12:36 AM IST
യു​​​​​​ണൈ​​​​​​റ്റ​​​​​​ഡ് നേ​​​​​​ഷ​​​​​​ൻ​​​​​​സ്: കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ പു​​​​​​ൽ​​​​​​വാ​​​​​​മ​​​​​​യി​​​​​​ൽ 40 സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​രു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ യു​​​​​​എ​​​​​​ൻ ര​​​​​​ക്ഷാസ​​​​​​മി​​​​​​തി അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു. അ​​​​​​ത്യ​​​​​​ന്തം നി​​​​​​ന്ദ്യ​​​​​​വും ഹീ​​​​​​ന​​​​​​വു​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മാ​​​​​​ണെ​​​​​​ന്നു 15 അം​​​ഗ​​​ര​​​​​​ക്ഷാസ​​​​​​മി​​​​​​തി പ്ര​​മേ​​യ​​ത്തി​​ൽ പ​​റ​​ഞ്ഞു. പു​​​​​​ൽ​​​​​​വാ​​​​​​മ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മേ​​​​​​യ​​​​​​ത്തെ ര​​​​​​ക്ഷാ​​​​​​സ​​​​​​മി​​​​​​തി ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു.

ജ​​​​​​യ്ഷ് ഇ മു​​​​​​ഹ​​​​​​മ്മ​​​​​​ദി​​​​​​ന്‍റെ പേ​​​​​​ര് എ​​​​​​ടു​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ഞ്ഞു​​​​​​ള്ള പ്ര​​​​​​മേ​​​​​​യ​​​​​​ത്തി​​​​​​ന് ഫ്രാ​​​​​​ൻ​​​​​​സ് ആ​​​​​​ണു മു​​​​​​ൻ​​​​​​കൈ എ​​​​​​ടു​​​​​​ത്ത​​​​​​ത്. അ​​​തേ​​​സ​​​മ​​​യം, ചൈ​​​ന മാ​​​ത്രം ഇ​​​ന്ത്യ​​​ക്കെതി​​​രാ​​​യ നി​​​ല​​​പാ​​​ടാ​​​ണു കൈ​​ക്കൊ​​ണ്ട​​ത്.ജ​യ്ഷ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​വ​കാ​ശ​പ്പെ​ട്ടെ​ന്നാ​ണു പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്ന​ത്. പ്ര​​​​​​മേ​​​​​​യ​​​​​​ത്തി​​​​​​ൽ ജ​​​​​​യ്ഷിന്‍റെ പേ​​​​​​രു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നെ ചൈ​​​​​​ന എ​​​തി​​​ർ​​​ത്തെങ്കിലും വീറ്റോ ചെയ്തില്ല.


എ​​​ന്നാ​​​ൽ, ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ഇ​​​​​​ന്ത്യ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി നി​​​​​​ല​​​​​​യു​​​​​​റ​​​​​​പ്പി​​​​​​ച്ചു. ജ​​​​യ്ഷെ മു​​​​ഹ​​​​മ്മ​​​​ദി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ര​​​​ക്ഷാ​​​​സ​​​​മി​​​​തി പ്ര​​​​മേ​​​​യം പൊ​​​​തുപ്ര​​​​സ്താ​​​​വ​​​​ന മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലു​​​​ള്ള വി​​​​ധി​​​​പ്ര​​​​സ്താ​​​​വ​​​​മ​​​​ല്ലെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ്യ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഗെം​​​​ഗ് ഷു​​​​വാം​​​​ഗ് പ​​​​റ​​​​ഞ്ഞു. പു​​​​ൽ​​​​വാ​​​​മ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്ക് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ഷു​​​​വാം​​​​ഗ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.​​ ജ​​​​​​യ്ഷ് സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യ മ​​​​സൂ​​​​ദ് അ​​​​സ്ഹ​​​​റി​​​​നെ ആ​​​​ഗോ​​​​ളഭീ​​​​ക​​​​ര​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് 2016 മു​​​​ത​​​​ൽ ഇ​​​​ന്ത്യ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ ര​​​​ക്ഷാസ​​​​മി​​​​തി​​​​യി​​​​ലെ സ്ഥി​​​​രാം​​​​ഗ​​​​മാ​​​​യ ചൈ​​​​ന ത​​​​ട​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.