വെനസ്വേലൻ അതിർത്തിയിൽ സംഘർഷം ; പട്ടാളത്തിന്‍റെ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
വെനസ്വേലൻ അതിർത്തിയിൽ സംഘർഷം ; പട്ടാളത്തിന്‍റെ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
Sunday, February 24, 2019 12:19 AM IST
കാ​​​​​ര​​​​​ക്കാ​​​​​സ്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ​​​​​സ​​​​​ഹാ​​​​​യം വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യാ​​​​​നു​​​​​ള്ള ശ്ര​​​​​മം ഏ​​​​​തു വി​​​​​ധേ​​​​​ന​​​​​യും പ​​​​​രാ​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് നി​​​​​ക്കൊ​​​​​ളാ​​​​​സ് മ​​​​​ഡു​​​​​റോ​​​​​യു​​​​​ടെ പ​​​​​ട്ടാ​​​​​ളം ന​​​​​ട​​​​​ത്തു​​​​​ന്ന ശ്ര​​​​​മം ര​​​​​ക്ത​​​​​ച്ചൊ​രി​ച്ചി​ലി​നി​ട​യാ​ക്കി.

ബ്ര​​​​​സീ​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ പ​​​​​ട്ടാ​​​​​ളം ക​​​​​ഴി​​​​​ഞ്ഞ​​ ദി​​​​​വ​​​​​സം ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ ര​​​​​ണ്ട് ആ​​​​​ദി​​​​​വാ​​​​​സി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. സ​​​​​ഹാ​​​​​യ​വ​സ്തു​ക്ക​ൾ വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​ക്കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള പ​​​​​ട്ടാ​​​​​ള​​​​​ത്തി​​​​​ന്‍റെ നീ​​​​​ക്കം ആ​​​​​ദി​​​​​വാ​​​​​സി​​​​​ക​​​​​ൾ എ​​​​​തി​​​​​ർ​​​​​ത്ത​​​​​താ​​​​​ണു വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്. 22 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഏ​​​​​ഴു പേ​​​​​രെ ബ്ര​​​​​സീ​​​​​ലി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.

മ​​​​​ഡു​​​​​റോ​​​​​യു​​​​​ടെ ദു​​​​​ർ​​​​​ഭ​​​​​ര​​​​​ണം മൂ​​​​​ലം പ​​​​​ട്ടി​​​​​ണി നേ​​​​​രി​​​​​ടു​​​​​ന്ന വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ ജ​​​​​ന​​​​​ത​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണ് മ​​​​​രു​​​​​ന്നും ഭ​​​​​ക്ഷ​​​​​ണ​​​​​വും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സ​​​​​ഹാ​​​​​യം എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ളാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു മ​​​​​ഡു​​​​​റോ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

ബ്ര​​​​​സീ​​​​​ൽ, കൊ​​​​​ളം​​​​​ബി​​​​​യ, ഡ​​​​​ച്ച് ദ്വീ​​​​​പാ​​​​​യ കു​​​​​റാ​​​​​ചാ​​​​​വോ എ​​​​​ന്നി​​​​​വ​​​​ി​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു സ​​​​​ഹാ​​​​​യ​വ​സ്തു​ക്ക​ൾ വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ലേ​ക്കു ക​ട​ത്താ​​​​​നാ​​​​​ണ് ശ്ര​​​​​മം. ബ്ര​​​​​സീ​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ബ്ര​​​​​സീ​​​​​ലും കൊ​​​​​ളം​​​​​ബി​​​​​യ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ യു​എ​സും സ​​​​​ഹാ​​​​​യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ എ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മ​​​​​ഡു​​​​​റോ​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ് അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു അ​​​​​തി​​​​​ർ​​​​​ത്തി​​​​​കൾ പ​​​​​ട്ടാ​​​​​ളം അ​​​​​ട​​​​​ച്ചി​രി​ക്കു​ക​യാ​ണ്.


മ​ഡു​റോ​യെ വെ​ല്ലു​വി​ളി​ച്ച് ഇ​​​​​ട​​​​​ക്കാ​​​​​ല പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി സ്വ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് ഹു​​​​​വാ​​​​​ൻ ഗ്വാ​​​​​യി​​​​​ഡോ സ​​​​​ഹാ​​​​​യം രാ​​​​​ജ്യ​​​​​ത്തു പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ്. ഗ്വായിഡോയുടെ നേതൃത്വത്തിൽ ഇന്നലെ കൊളംബിയൻ അതിർത്തിയിൽ പ്രതിഷേധറാലി നടന്നു. കൊ​​​​​ളം​​​​​ബി​​​​​യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​വാ​​​​​ൻ ഡു​​​​​ക്വെ​​​​​, ചി​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ പി​​​​​നേ​​​​​റ​​​​​, പരാഗ്വെ പ്രസിഡന്‍റ് മാരിയോ ബെനിറ്റസ് എന്നിവർ ഗ്വായിഡോയ്ക്കു പിന്തുണയുമായി പങ്കെടുത്തു.

നി​​​​​രാ​​​​​യു​​​​​ധ​​​​​രാ​​​​​യ ജ​​​​​ന​​​​​ത​​​​​യ്ക്കു​​ മേ​​​​​ൽ വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ പ​​​​​ട്ടാ​​​​​ളം ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​നെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വൈ​​​​​റ്റ്ഹൗ​​​​​സ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ൽ വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ വി​​​​​ദേ​​​​​ശ​​​​​മ​​​​​ന്ത്രി ഹോ​​​​​ർ​​​​​ഹെ അ​​​​​രി​​​​​യേ​​​​​സ​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ ‍യു​​​​​എ​​​​​ൻ‌ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​ന്‍റോ​​​​​ണി​​​​​യോ ഗു​​​​​ട്ടെ​​​​​ര​​​​​സ്, പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​യു​​​​​ധം പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​തി​​​​​നി​​​​​ടെ, വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​യി യു​​​​​എ​​​​​സ് ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ​ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് ജോ​​​​​ൺ ബോ​​​​​ൾ​​​​​ട്ട​​​​​ൻ ദ​​​​​ക്ഷി​​​​​ണ​​​കൊ​​​​​റി​​​​​യാ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം റ​​​​​ദ്ദാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.