ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ
ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ
Thursday, May 23, 2019 11:31 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ആ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ന​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു. ആ​​​ണ​​​വാ​​​യു​​​ധം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഈ ​​​മി​​​സൈ​​​ലി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ത്താ​​​നാ​​​വും.

ശ​​​ഹീ​​​ൻ-2 മി​​​സൈ​​​ലി​​​ന്‍റ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പാ​​​ക് സൈ​​​ന്യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. മി​​​സൈ​​​ൽ അ​​​റേ​​​ബ്യ​​​ൻ സ​​​മു​​​ദ്ര​​​ത്തി​​​ലെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തു പ​​​തി​​​ച്ചു.

സൈ​​​ന്യ​​​ത്തി​​​ലെ സ്ട്ര​​​ാറ്റജി​​​ക് ക​​​മാ​​​ൻ​​​ഡ് ഫോ​​​ഴ്സി​​​ലെ മു​​​തി​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും ശാ​​​സ്ത്ര​​​ജ്ഞ​​​രും മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം വീ​​​ക്ഷി​​​ച്ചു. മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ശാ​​​സ്ത്ര​​​ജ്ഞ​​​രെ പ്ര​​​സിഡ​​​ന്‍റ് ആ​​​രി​​​ഫ് അ​​​ൽ​​​വി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ഖാ​​​നും അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.