നിയമം അനുസരിച്ച് പ്രവർത്തിക്കും: പാക് പ്രധാനമന്ത്രി
നിയമം അനുസരിച്ച് പ്രവർത്തിക്കും: പാക് പ്രധാനമന്ത്രി
Friday, July 19, 2019 12:23 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച ഇ​ന്ത്യാ​ക്കാ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്‍റെ കേ​സ് നി​യ​മം അ​നു​സ​രി​ച്ച് കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. നാ​വി​ക​സേ​നാ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി​​​യു​​​ടെ വി​​​ധി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. ക​​​മാ​​​ൻ​​​ഡ​​​ർ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി, ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യയ്​​​ക്കാ​​​ന​​​ല്ല അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി വി​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കു​​​റ്റം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും- ഖാ​​​ൻ ട്വീ​​​റ്റ് ചെ​​​യ്തു.


ജാ​​​ദ​​​വ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ത​​​ന്നെ ക​​​ഴി​​​യും. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷാ ​​​മു​​​ഹ​​​മ്മ​​​ദ് ഖു​​​റേ​​​ഷി പ​​​റ​​​ഞ്ഞു. വി​​​ധി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ്. ജാ​​​ദ​​​വി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യം. ഇ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി ത​​​ള്ളി-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.