ഇന്ത്യൻ വംശജരെക്കുറിച്ച് അഭിമാനമെന്നു ട്രംപ്
ഇന്ത്യൻ വംശജരെക്കുറിച്ച് അഭിമാനമെന്നു ട്രംപ്
Tuesday, September 24, 2019 12:29 AM IST
ഹൂ​​​സ്റ്റ​​​ൺ: ഏ​​​റെ സ്വാ​​​ധീ​​​ന​​​മു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​ന്ത്യ​​​ക്കാ​​​രെ​​​ച്ചൊ​​​ല്ലി അ​​​ഭി​​​മാ​​​നം കൊ​​​ള്ളു​​​ന്നു​​​വെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹൂ​​​സ്റ്റ​​​ണി​​​ലെ ഹൗ​​​ഡി മോ​​​ദി പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രെ അ​​​ദ്ദേ​​​ഹം പ്ര​​​ശം​​​സി​​​ച്ച​​​ത്.

ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യു​​​ന്ന മി​​​ടു​​​ക്ക​​​രാ​​​യ 40 ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു യു​​​എ​​​സി​​​ലു​​​ള്ള​​​തെ​​​ന്നും ഇ​​​വ​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​നും മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കും ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​യി നി​​​ങ്ങ​​​ൾ മാ​​​റി​​​യ​​​തി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​പ്പോ​​​ലെ മ​​​റ്റൊ​​​രു ന​​​ല്ല സു​​​ഹൃ​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ഒ​​​രി​​​ക്ക​​​ലു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ എ​​​ൻ​​​ആ​​​ർ​​​ജി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്ന അ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ഹ​​​ർ​​​ഷാ​​​ര​​​വം മു​​​ഴ​​​ക്കി.


നി​​​ങ്ങ​​​ളോ​​​ടു ന​​​ന്ദി​​​യും സ്നേ​​​ഹ​​​വു​​​മു​​​ണ്ട്. എ​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ങ്ങ​​​ൾ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും വേ​​​ണ്ടി ദി​​​വ​​​സ​​​വും പോ​​​രാ​​​ട​​​ന്നു. 2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ൽ ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​നു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ട്രം​​​പ് പ​​​റ​​​ഞ്ഞു. ഹൂ​​​സ്റ്റ​​​ണി​​​ലും ഡാ​​​ള​​​സി​​​ലു​​​മാ​​​യി നി​​​ര​​​വ​​​ധി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നി​​​ര​​​ക്ക് 33ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു.

ടെ​​​ക്നോ​​​ള​​​ജി രം​​​ഗ​​​ത്ത് ഏ​​​റെ പ്രാ​​​ഗ​​​ല്ഭ്യം തെ​​​ളി​​​യി​​​ച്ച ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​ർ പു​​​തി​​​യ ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ങ്ങ​​​ൾ ന​​​ൽ​​​കി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് സ​​​ഹ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.