ഹോളിവുഡ് നിർമാതാവ് ബ്രാങ്കോ ലുസ്റ്റിഗ് അന്തരിച്ചു
Saturday, November 16, 2019 12:50 AM IST
സാ​​​ഗ്രേ​​​ബ്: ഓ​​​സ്ക​​​ർ നേ​​​ടി​​​യ സ്റ്റീ​​​വ​​​ൻ സ്പീ​​​ൽ​​​ബ​​​ർ​​​ഗി​​​ന്‍റെ ഷി​​​ൻ​​​ഡ്‌​​​ലേ​​​ഴ്സ് ലി​​​സ്റ്റ്, റി​​​ഡ്‌​​​ലി സ്കോ​​​ട്ടി​​​ന്‍റെ ഗ്ലേ​​​ഡി​​​യേ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഡ്യൂ​​​സ​​​ർ ബ്രാ​​​ങ്കോ ലു​​​സ്റ്റി​​​ഗ്(87) അ​​​ന്ത​​​രി​​​ച്ചു. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് പോ​​​ള​​​ണ്ടി​​​ലെ ഓ​​​ഷ്‌​​​വി​​​റ്റ്സ് നാ​​​സി ത​​​ട​​​ങ്ക​​​ൽ​​​പ്പാ​​​ള​​​യ​​​ത്തി​​​ലെ അ​​​ന്തേ​​​വാ​​​സി​​​യാ​​​യി​​​രു​​​ന്നു.​​​


യു​​​ദ്ധാ​​​ന​​​ന്ത​​​രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി. നിരവധി വ​​​ർ​​​ഷ​​​ങ്ങൾ ഹോ​​​ളി​​​വു​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷം സ്വ​​​ദേ​​​ശ​​​മാ‍യ ക്രൊ​​​യേ​​​ഷ്യ​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ അ​​​ദ്ദേ​​​ഹം ക്രൊ​​​യേ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സാ​​​ഗ്രേ​​​ബി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.