കൊറോണ ഭീതി: ചൈന മൂന്നു നഗരങ്ങൾ അടച്ചു
കൊറോണ ഭീതി: ചൈന മൂന്നു നഗരങ്ങൾ അടച്ചു
Thursday, January 23, 2020 10:56 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യി​​ൽ ഭീ​​തി​​വി​​ത​​ച്ച് അ​​തി​​വേ​​ഗം പ​​ട​​രു​​ന്ന കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി യാ​​ത്രാ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി മൂ​​ന്നു ന​​ഗ​​ര​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​ർ അ​​ട​​ച്ചു.

ആ​​ദ്യം രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത വു​​ഹാ​​നു പു​​റ​​മേ ഹു​​വാം​​ഗ്‌​​ഗാ​​ങ്, എ​​ഴു എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും തി​​രി​​ച്ചു​​മു​​ള്ള യാ​​ത്ര വി​​ല​​ക്കി.​​ മൂ​​ന്നു ന​​ഗ​​ര​​ങ്ങ​​ളി​​ലും​​കൂ​​ടി ര​​ണ്ടു​​കോ​​ടി ജ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഇ​​വ​​ർ പ്രാ​​യേ​​ണ ഒ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ്.

വി​​ല​​ക്ക് വ​​രു​​ന്ന​​തി​​നു മു​​ന്പ് നി​​ര​​വ​​ധി പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തി​​രു​​ന്നു. വു​​ഹാ​​നി​​ലു​​ള്ള ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ കു​​റേ​​പ്പേ​​ർ പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നു നേ​​ര​​ത്തെ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യു​​ണ്ടാ​​യി.

വു​​ഹാ​​നു ചു​​റ്റു​​മു​​ള്ള ഹൈ​​വേ ടോ​​ളു​​ക​​ൾ അ​​ട​​ച്ച​​തോ​​ടെ റോ​​ഡ് ഗ​​താ​​ഗ​​തം നി​​ല​​ച്ചു. വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളും ട്രെ​​യി​​ൻ സ​​ർ​​വീ​​സു​​ക​​ളും നി​​ർ​​ത്തി​​വ​​ച്ചു.

ചൈ​​നീ​​സ് പു​​തു​​വ​​ത്സ​​രം പ്ര​​മാ​​ണി​​ച്ചു​​ള്ള ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ബെ​​യ്ജിം​​ഗ് മു​​നി​​സി​​പ്പ​​ൽ ബ്യൂ​​റോ റ​​ദ്ദാ​​ക്കി. ബെ​​യ്ജിം​​ഗി​​ൽ പു​​രാ​​ത​​ന കൊ​​ട്ടാ​​ര സ​​മു​​ച്ച​​യം സ്ഥി​​തി​​ചെ​​യ്യു​​ന്ന ഫോ​​ർ​​ബി​​ഡ​​ൻ സി​​റ്റി(​​നി​​രോ​​ധി​​ത ന​​ഗ​​രം) ഇ​​നി ഒ​​രു അ​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ തു​​റ​​ക്കി​​ല്ല.


മ​​ര​​ണ​​സം​​ഖ്യ ഇ​​തി​​ന​​കം 25 ആ​​യി ഉ​​യ​​ർ​​ന്നു. 700ൽ ​​അ​​ധി​​കം പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. എ​​ന്നാ​​ൽ വു​​ഹാ​​നി​​ൽ മാ​​ത്രം നാ​​ലാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ​​ക്ക് രോ​​ഗം പി​​ടി​​പെ​​ട്ടി​​രി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ല​​ണ്ട​​നി​​ലെ ഇം​​പീ​​രി​​യ​​ൽ കോ​​ള​​ജി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​ഞ്ഞു. രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ മാ​​സ്ക് ധ​​രി​​ച്ചാ​​ണ് ജ​​ന​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ മു​​ഴു​​വ​​ൻ തീ​​ർ​​ന്നു.

ഇ​​തി​​നി​​ടെ ചൈ​​ന​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു പു​​റ​​മേ ജ​​പ്പാ​​ൻ ,യു​​എ​​സ് , ദ​​ക്ഷി​​ണ​​കൊ​​റി​​യ, സിം​​ഗ​​പ്പൂ​​ർ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലും രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ണ്ട്.

വു​​ഹാ​​നി​​ൽ നി​​ന്നു മ​​ട​​ങ്ങി​​എ​​ത്തി​​യ​​വ​​ർ​​ക്കാ​​ണു രോ​​ഗം പി​​ടി​​പെ​​ട്ട​​ത്. മി​​ക്ക രാ​​ജ്യ​​ങ്ങ​​ളും എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ സ്ക്രീ​​നിം​​ഗ് ശ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.