ലണ്ടനിൽ മലയാളി മരിച്ചു; കോവിഡ് സംശയം
ലണ്ടനിൽ മലയാളി മരിച്ചു;  കോവിഡ് സംശയം
Tuesday, April 7, 2020 12:09 AM IST
ല​ണ്ട​ൻ: ല​ണ്ട​നി​ലെ വെം​ബ്ലി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ക്ബാ​ല്‍ പു​തി​യ​ക​ത്ത് (56) കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​രി​ച്ചു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ക്ബാ​ലി​ന് ഇ​ന്ന​ലെ രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നു ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ല​ണ്ട​ന​ടു​ത്ത് ഡോ​ര്‍ച​സ്റ്റ​റി​ൽ ഷെ​ഫ് ആ​യി​രു​ന്നു.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു . എ​ന്നാ​ല്‍, മ​ര​ണം കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​യ്യി​ത്ത് പീ​സ് ഓ​ഫ് ഗാ​ര്‍ഡ​ന്‍ ഖ​ബ​ർസ്‌​സ്ഥാ​നി​ല്‍ അ​ട​ക്കും.സ​മ​സ്ത ല​ണ്ട​ന്‍ ക​ൾ​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഇ​ദ്ദേ​ഹം സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.