നീരവ് മോദിയെ വിട്ടുകിട്ടാൻ നടപടികൾ പൂർത്തിയായി
Saturday, April 17, 2021 12:53 AM IST
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,000 കോടി രൂപ തട്ടിയ കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യക്കു വിട്ടു നല്കാനുള്ള നടപടിക്രമങ്ങൾ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് പൂർത്തിയാക്കി. ഫെബ്രുവരി 25ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് മോദിയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടത്.
കോടതി ഉത്തരവിനെത്തുടർന്നുള്ള നടപടികളാണ് ആഭ്യന്തരവകുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്. അമ്മാവൻ മെഹുൽ ചോക്സിക്കൊപ്പം തട്ടിപ്പു നടത്തിയ നീരവ് മോദി, അന്വേഷണ ഏജൻസികൾ പിടികൂടുംമുന്പ് ഇന്ത്യയിൽനിന്നു കടന്ന് ബ്രിട്ടനിലെത്തുകയായിരുന്നു.