കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷാ ബില്ലുകളിൽ ബൈഡൻ ഒപ്പുവച്ചു
കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷാ ബില്ലുകളിൽ ബൈഡൻ ഒപ്പുവച്ചു
Thursday, August 18, 2022 12:28 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലാ​​​​​യ കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം, ആ​​​​​രോ​​​​​ഗ്യ സു​​​​​ര​​​​​ക്ഷാ ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ൽ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ൻ ഒ​​​​​പ്പു​​​​​വ​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ഇ​​​​​വ നി​​​​​യ​​​​​മ​​​​​മാ​​​​​യി. ഇ​​​​​ട​​​​​ക്കാ​​​​​ല തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യാ​​ണു പു​​​​​തി​​​​​യ നീ​​​​​ക്കം.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് 37,500 കോ​​​​​ടി ഡോ​​​​​ള​​​​​റും മെ​​​​​ഡി​​​​​കെ​​​​​യ​​​​​ർ വ​​​​​രി​​​​​ക്കാ​​​​​ർ​​ക്കു വ​​​​​ർ​​​​​ഷം ര​​​​​ണ്ടാ​​​​​യി​​​​​രം ഡോ​​​​​ള​​​​​ർ സ​​​​​ഹാ​​​​​യ​​​​​വു​​​​​മാ​​​​​ണു പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്തു ന​​​​​ൽ​​​​​കി വ​​​​​ന്നി​​​​​രു​​​​​ന്ന സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​ക കൂ​​​​​ടി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ 1.3 കോ​​​​​ടി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് ആ​​​​​രോ​​​​​ഗ്യ സു​​​​​ര​​​​​ക്ഷാ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​​ഭി​​​​​ക്കും.

വ​​​​​ലി​​​​​യ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു പു​​​​​തി​​​​​യ നി​​​​​കു​​​​​തി ഘ​​​​​ട​​​​​ന വ​​​​​രു​​​​​ന്ന​​​​​തു വ​​​​​ഴി​​​​​യും ധ​​​​​നി​​​​​ക​​​​​രാ​​​​​യ വ്യ​​​​​ക്തി/​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ൽ നി​​​​​കു​​​​​തി പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ​​​​​യും പ​​​​​ദ്ധ​​​​​തി​​​​​ക്കു​​​​​ള്ള പ​​​​​ണം ക​​​​​ണ്ടെ​​​​​ത്തും. ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി നി​​​​​മി​​​​​ഷ​​​​​മാ​​​​​ണെ​​​​​ന്നും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും ബി​​​​​ല്ലി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ച് യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബൈ​​​​​ഡ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.


അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജ​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​യി​​​​​ച്ചു, സ്ഥാ​​​​​പി​​​​​ത താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്തി​​​​​മാ​​​​​ക്കി. ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യി​​​​​ൽ 207നെ​​​​​തി​​​​​രേ 220 വോ​​​​​ട്ടി​​​​​നും സെ​​​​​ന​​​​​റ്റി​​​​​ലെ 50-50 വോ​​​​​ട്ടി​​​​​നെ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​മ​​​​​ലാ ഹാ​​​​​രി​​​​സി​​​​​ന്‍റെ വോ​​​​​ട്ടോ​​​​​ടെ​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​ണു ബി​​​​​ൽ പാ​​​​​സാ​​​​​ക്കി​​​​​യ​​​​​ത്. വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബൈ​​​​ഡ​​​​ൻ ബി​​​​ല്ലി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.