യുക്രെയ്നിലെ പ്രദേശങ്ങൾ റഷ്യയോടു ചേർക്കും
യുക്രെയ്നിലെ പ്രദേശങ്ങൾ റഷ്യയോടു ചേർക്കും
Friday, September 30, 2022 12:31 AM IST
കീ​​​​വ്: റ​​​​ഷ്യ​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള യു​​​​ക്രെ​​​​യ്നി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​യോ​​​​ടു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തി​​​​നാ​​​യു​​​ള്ള ജ​​​​ന​​​​ഹി​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം വെ​​​ള്ളി​​​യാ​​​ഴ്ച റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും റ​​​​ഷ്യ​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ​​​​റ​​​​ഞ്ഞു.

ക്രെം​​​​ലി​​​​നി​​​​ലെ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മേ​​​​ഖ​​​​ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട ത​​​​ല​​​​വ​​​​ന്മാ​​​​ർ ക​​​​രാ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടും. ചൊ​​​​വ്വാ​​​​ഴ്ച ന​​​​ട​​​​ന്ന ജ​​​​ന​​​​ഹി​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ റ​​​​ഷ്യ​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ വി​​​​ധി​​​​യെ​​​​ഴു​​​​തി​​​​യ​​​താ​​​യി റ​​​ഷ്യ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.


എ​​​​ന്നാ​​​​ൽ, റ​​​​ഷ്യ​​​​ൻ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​ന​​​​ങ്ങ​​​​ളെ തോ​​​​ക്കി​​​​ൻ​​മു​​​​ന​​​​യി​​​​ൽ നി​​​ർ​​​ത്തി​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​നേ​​​​ലി​​​​യ ബ​​​​യി​​​​ർ​​​​ബ്ലോ​​​​ക്ക് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.