കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ
കുവൈറ്റ് വോട്ടെടുപ്പു പൂർത്തിയായി; പുതിയ സഭയിൽ വലിയ പ്രതീക്ഷ
Friday, September 30, 2022 2:43 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​റ്റി ജ​ന​ത​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യു​മാ​യി ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വോ​ട്ടിം​ഗ്. കു​വൈ​റ്റി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് 50 ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ന​ലെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ പ​തി​വി​ലേ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണു സ്ത്രീ​ക​ളും യു​വ​ജ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പു സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി വൈ​കി ന​ട​ക്കും.

രാ​ജ്യ​ത്തെ 118 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ വോ​ട്ട​ർ​മാ​രെ​ത്തി. ആ​കെ​യു​ള്ള 305 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 27 പേ​ർ വ​നി​ത​ക​ളാ​ണ്. 21 വ​യ​സു പൂ​ർ​ത്തി​യാ​യ എ​ല്ലാ കു​വൈ​റ്റി പൗ​ര​ന്മാ​ർ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ആ​കെ 7,95,911 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 70 ശ​ത​മാ​നം വ​രു​ന്ന വി​ദേ​ശ ജോ​ലി​ക്കാ​ർ​ക്ക് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ല.


ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ട​ര ല​ക്ഷം വ​രെ വോ​ട്ട​ർ​മാ​രാ​ണ് ഓ​രോ മ​ണ്ഡ​ല​ത്തി​ലു​മു​ള്ള​ത്. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും 47 മു​ത​ൽ 82 വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടി​യ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അം​ഗീ​കാ​ര​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.