വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് ഇന്ത്യയിലേക്കു പലായനം ചെയ്തത് തിങ്കളാഴ്ചയാണ്.
നൊബേൽ ജേതാവായ സാന്പത്തികവിദഗ്ധൻ പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേറ്റു.
രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ച് തെരഞ്ഞെടുപ്പു നടത്താനാണ് പ്രഫ. യൂനുസിന്റെ ഉദ്ദേശ്യം.
ഹസീന തിരിച്ചുവരുമെന്ന് മകൻ ലണ്ടൻ: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ ഷേഖ് ഹസീന രാജ്യത്ത് തരിച്ചെത്തുമെന്ന് അവരുടെ മകൻ സജീബ് വാസെദ് ജോയ്. ഇന്ത്യയിലുള്ള ഹസീന ബ്രിട്ടൻ, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ അഭയത്തിനു ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ കിംവദന്തികളാണ്. എവിടെയും അപേക്ഷ നല്കിയിട്ടില്ല. ബംഗ്ലാദേശിൽ മടങ്ങിയെത്തുകയാണ് അമ്മയുടെ ലക്ഷ്യം.
അമ്മ ബംഗ്ലാദേശിലെത്തിയാൽ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുമോ എന്നതിൽ തീരുമാനമായിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങളിൽ അമ്മ വളരെ നിരാശയിലാണ്.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടന്നാൽ അവാമി ലീഗ് ജയിക്കുമെന്നുറപ്പാണ്. ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് 90 ദിവസത്തിനകം നടത്തേണ്ടതുണ്ട് -യുഎസിലുള്ള ജോയ് ബിബിസിയോടു പറഞ്ഞു.