ഉദര–കരൾ രോഗങ്ങൾക്കു വിദഗ്ധ ചികിത്സയുമായി ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്സ്
ഉദര–കരൾ രോഗങ്ങൾക്കു വിദഗ്ധ ചികിത്സയുമായി ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്സ്
Friday, August 26, 2016 11:41 AM IST
കൊച്ചി: ഉദര–കരൾ രോഗ വിഭാഗങ്ങളിൽ വിദഗ്ധ ചികിത്സ ഗൾഫ് നാടുകളിൽ തുടങ്ങുന്നതിനു പ്രശസ്ത ഉദര–രോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്സ്, ബഹറിനിലെ സ്വകാര്യ മേഖലയിലെ പ്രമുഖ ആശുപത്രിയായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി. പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിലുള്ള വികെഎൽ ഹോൾഡിംഗ്സിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമാണു മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ.

മൂന്നു മാസത്തികം ഗാസ്ട്രോ എന്ററോളജി ക്ലിനിക്കും ലിവർ ക്ലിനിക്കും ഇവിടെ സ്‌ഥാപിക്കും. ഹെപ്പറ്റൈറ്റിസ്–സി രോഗചികിത്സയും കരൾ മാറ്റിവയ്ക്കൽ ചികിത്സയും വേണ്ടി വരുന്ന ഗൾഫ് മേഖലയിലെ രോഗികൾക്ക് ആശ്വാസമായിരിക്കും ഈ ക്ലിനിക്കുകളെന്നു ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. രണ്ടാംഘട്ടത്തിൽ പാൻക്രിയാസ് ക്ലിനിക്കും ദീർഘകാല രോഗബാധിതർക്കുള്ള ഐബിഡി ക്ലിനിക്കും തുടങ്ങും. ഇന്ത്യൻ ഡോക്ടർമാരും മറ്റു ജീവനക്കാരുമാകും ഈ ക്ലിനിക്കുകൾക്കു നേതൃത്വം നൽകുക.


ഇന്ത്യയിൽ വിദഗ്ധ ചികിത്സ വേണ്ടിവരുന്ന രോഗികളെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ ചുമതലയിൽ കൊച്ചിയിലെ പിവിഎസ് മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സയ്ക്കുശേഷം തിരികെ ഗൾഫിൽ എത്തിക്കുമെന്നു ഡോ. വർഗീസ് കുര്യൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.