ക്രൂ​ഡ് @ 65 ഡോ​ള​ർ
ക്രൂ​ഡ് @ 65 ഡോ​ള​ർ
Tuesday, December 12, 2017 12:37 PM IST
ല​ണ്ട​​ൻ/​​മും​​ബൈ: ബ്രി​​ട്ട​​നി​​ലെ പ്ര​​ധാ​​ന ക്രൂ​​ഡ് ഓ​​യി​​ൽ പൈ​​പ്പ്‌​ലൈ​​ൻ പൊ​​ട്ടി​​യ​​തു ലോ​​ക​​വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ് വി​​ല ഉ​​യ​​ർ​​ത്തി. ര​​ണ്ട​​ര​ വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​യി ബ്രെ​​ന്‍റ് ഇ​​നം ക്രൂ​​ഡ്. 2015 ജൂ​​ണി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ക്രൂ​​ഡ് 65 ഡോ​​ള​​റി​​നു മു​​ക​​ളി​​ലാ​​യി.

പ്ര​​തി​​ദി​​നം നാ​​ല​​ര​ ല​​ക്ഷം വീ​​പ്പ ക്രൂ​​ഡ് വ​​ഹി​​ച്ചി​​രു​​ന്ന പൈ​​പ്പ്‌​ലൈ​​നാ​​ണു പൊ​​ട്ടി​​യ​​ത്. ര​​ണ്ടാ​​ഴ്ച​​യെ​​ടു​​ക്കും ലൈ​​ൻ ശ​​രി​​യാ​​ക്കാ​​ൻ. എ​​ൺ​​പ​​തി​​ലേ​​റെ ഓ​​യി​​ൽ റി​ഗു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തേ​​ണ്ടി​​വ​​രും.

ബ്രെ​​ന്‍റ് ഇ​​നം ക്രൂ​​ഡ് വി​​ല ര​​ണ്ട​​ര ​ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന​​ത് ഇ​​ന്ത്യ​​യി​​ലെ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​വി​​ല താ​​ഴ്ത്തി. ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ബി​​പി​​സി​​എ​​ൽ, എ​​ച്ച്പി​​സി​​എ​​ൽ എ​​ന്നി​​വ​​യ്ക്കു ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു ​വ​​രെ ശ​​ത​​മാ​​നം താ​​ഴ്ച​​യു​​ണ്ടാ​​യി.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം ഇ​​ന്ത്യ​​ക്കു സാ​​ര​​മാ​​യ ബാ​​ധ്യ​​ത സൃ​​ഷ്‌​​ടി​​ക്കും. 2015-16ൽ ​​വീ​​പ്പ​​യ്ക്ക് 46.18 ഡോ​​ള​​റും 2016-17ൽ 47.56 ​​ഡോ​​ള​​റും ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ക്രൂ​​ഡ് ഇ​​റ​​ക്കു​​മ​​തി​​യു​​ടെ ശ​​രാ​​ശ​​രി വി​​ല. ഈ ​​വ​​ർ​​ഷം അ​​ത് 55 ഡോ​​ള​​റി​​ന് അ​​ല്പം മു​​ക​​ളി​​ലാ​​യി​​രു​​ന്നു. അ​​വി​​ടെനി​​ന്നാ​​ണ് ഇ​​പ്പോ​​ൾ 65 ഡോ​​ള​​റി​​നു മു​​ക​​ളി​​ലേ​​ക്കു ക്രൂ​​ഡ് എ​​ത്തി​​യ​​ത്.


കഴി​​ഞ്ഞ രണ്ടു​​ വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ ​​ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ബാ​​ക്കി​​പ​​ത്ര​​മാ​​യ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ക​​മ്മി താ​​ഴ്ത്തിനി​​ർ​​ത്താ​​ൻ ഇ​​റ​​ക്കു​​മ​​തി​​ച്ചെ​​ല​​വ് കു​​റ​​ഞ്ഞ​​തു സ​​ഹാ​​യി​​ച്ചു. എ​​ന്നാ​​ൽ, ഇ​​ക്കൊ​​ല്ലം നി​​ല​​ മാ​​റി. ശ​​രാ​​ശ​​രി വി​​ല 55 ഡോ​​ള​​റി​​ന​​ടു​​ത്താ​​യ​​പ്പോ​​ൾ ഏ​​പ്രി​​ൽ - ജൂ​​ൺ കാ​​ല​​ത്ത് ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ക​​മ്മി ജി​​ഡി​​പി​​യു​​ടെ 2.4 ശ​​ത​​മാ​​ന​​മാ​​യി. ഇ​​പ്പോ​​ൾ വീ​​ണ്ടും വി​​ല ഉ​​യ​​രു​​ന്ന​​തോ​​ടെ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ക​​മ്മി മൂ​​ന്നു​​ ശ​​ത​​മാ​​ന​​ത്തി​​നു​​ മു​​ക​​ളി​​ൽ പോ​​കുമെ​​ന്നാ​​ണ് ആ​​ശ​​ങ്ക.

ക്രൂ​​ഡ്‌ വി​​ല വീ​​പ്പ​​യ്ക്ക് ഒ​​രു ഡോ​​ള​​ർ കൂ​​ടി​​യാ​​ൽ ഇ​​ന്ത്യ​​ക്ക് 7,969 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​റ​​ക്കു​​മ​​തി​​ച്ചെ​​ല​​വി​​ൽ വ​​ർ​​ധ​​നയു​​ണ്ടാ​​കു​​ന്ന​​ത്. ഡോ​​ള​​റി​​ന് ഒ​​രു രൂ​​പ വ​​ർ​​ധി​​ച്ചാ​​ൽ പെ​​ട്രോ​​ളി​​യം ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന 6743 കോ​​ടി​​യാ​​ണെ​​ന്ന് പെ​​ട്രോ​​ളി​​യം പ്ലാ​​നിം​​ഗ് അ​​നാ​​ലി​​സി​​സ് സെ​​ൽ ക​​ണ​​ക്കാ​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.