ആറു പൊതുമേഖലാ ബാങ്കുകൾക്ക് 7,577 കോ​ടി രൂ​പ സർക്കാർ സഹായം
ആറു പൊതുമേഖലാ ബാങ്കുകൾക്ക്  7,577 കോ​ടി രൂ​പ സർക്കാർ സഹായം
Thursday, January 4, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: ക്ഷ​യി​ച്ച ആ​റു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ഉ​ത്തേ​ജ​ന​മാ​യി 7,577 കോ​ടി രൂ​പ ന​ല്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. ബാ​ങ്കു​ക​ളു​ടെ മൂ​ല​ധ​ന​മു​യ​ർ​ത്താ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്തേ​ജ​ന​ത്തു​ക ന​ല്കു​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഐ​ഡി​ബി​ഐ ബാ​ങ്ക്, യൂ​കോ ബാ​ങ്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബാ​ങ്കു​ക​ൾ​ക്ക് വ​രും ആ​ഴ്ച​ക​ളി​ൽ ഫ​ണ്ടിം​ഗ് ല​ഭി​ക്കും.

1,350 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ല്കു​ന്പോ​ൾ അ​ത​നു​സ​രി​ച്ചു​ള്ള ഓ​ഹ​രി ന​ല്കാ​ൻ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള യൂ​കോ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​യു​ട​മ​ക​ൾ അ​നു​വ​ദി​ച്ച​താ​യി ബാ​ങ്ക് ഇ​ന്ന​ലെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 3.88 കോ​ടി ഓ​ഹ​രി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കൈ​മാ​റാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഹ​രി​യൊ​ന്നി​ന് 83.15 രൂ​പ വ​ച്ച് 323 കോ​ടി രൂ​പ​യാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്കി​നു ല​ഭി​ക്കു​ക.

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് 2,257 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ല്കു​ന്പോ​ൾ ഐ​ഡി​ബി​ഐ ബാ​ങ്കി​ന് 2,729 കോ​ടി രൂ​പ​യും ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് 650 കോ​ടി രൂ​പ​യും ദേ​ന ബാ​ങ്കി​ന് 243 കോ​ടി രൂ​പ​യും ഉ​ത്തേ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം ല​ഭി​ക്കും.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ 2.11 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ല്കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌‌​ലി ഒ​ക്‌​ടോ​ബ​റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി കൂ​ടിവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം. 2015 മാ​ർ​ച്ചി​ൽ 2.75 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു ബാ​ങ്കു​ക​ളു​ടെ മൊ​ത്തം നി​ഷ്​ക്രി​യ ആ​സ്തിയെ​ങ്കി​ൽ 2017 ജൂ​ണി​ൽ ഇ​ത് 7.33 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 18,000 കോ​ടി രൂ​പ​കൂ​ടി ഇ​ന്ദ്ര​ധ​നു​സ് പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്കു ല​ഭി​ക്കും.
ഇ​ന്ദ്ര​ധ​നു​സ് പ​ദ്ധ​തി
പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ 2015ൽ ​ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി. നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 70,000 കോ​ടി രൂ​പ ബാ​ങ്കു​ക​ൾ​ക്ക് ന​ല്കാ​നാ​ണ് തീ​രു​മാ​നം. 1.1 ല​ക്ഷം കോ​ടി രൂ​പ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്. ഇ​ന്ദ്ര​ധ​നു​സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് മൂ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഇ​തു​വ​രെ 51,853 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു ന​ല്കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന 18,142 കോ​ടി രൂ​പ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.