ഗോയലിനെ നിലനിർത്തി ജെറ്റ് എയർവേസ് വാങ്ങില്ല
ഗോയലിനെ നിലനിർത്തി ജെറ്റ് എയർവേസ് വാങ്ങില്ല
Friday, October 19, 2018 10:59 PM IST
മും​ബൈ: പ്ര​തി​സ​ന്ധി​യി​ലാ​യ ജെ​റ്റ് എ​യ​ർ​വേ​സി​നെ വാ​ങ്ങാ​ൻ താ​ത്പ​ര്യ​പ്പെ​ട്ട് ടാ​റ്റാ ഗ്രൂ​പ്പ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ പ്രൊ​മോ​ട്ട​ർ​മാ​രാ​യ ഗോ​യ​ൽ കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും വി​ട്ടു​ന​ല്കി​യാ​ൽ മാ​ത്ര​മേ ക​ന്പ​നി ഏ​റ്റെ​ടു​ക്കൂ എ​ന്നാ​ണ് ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്. നി​ല​വി​ൽ പ്രൊ​മോ​ട്ട​റാ​യ ന​രേ​ഷ് ഗോ​യ​ലി​നും ഭാ​ര്യ അ​നി​ത​യ്ക്കും​കൂ​ടി 51 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ജെ​റ്റ് എ​യ​ർ​വേ​സി​ലു​ള്ള​ത്.

ജെ​റ്റ് എ​യ​ർ​വേ​സ് മു​ഴു​വ​നാ​യോ അ​ല്ലെ​ങ്കി​ൽ വി​മാ​ന​ങ്ങ​ളോ ഏ​വി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ ഏ​റ്റെ​ടു​ക്കാ​നാ​ണ് ടാ​റ്റാ ഗ്രൂ​പ്പി​ന് താ​ത്പ​ര്യം. എ​ന്നാ​ൽ, ഇ​പ്പോ​ൾ 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ പ​ക്ക​ലു​ള്ള ഗോ​യ​ലി​ന് 26 ശ​ത​മാ​നം നി​ല​നി​ർ​ത്തി വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ത് ടാ​റ്റാ ഗ്രൂ​പ്പി​ന് സ്വീ​കാ​ര്യ​മ​ല്ല. ഇ​ട​പാ​ടി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം മാ​ത്ര​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.


ഇ​നി​യൊ​രു സ​ഹ​ക​ര​ണ സം​രം​ഭ​ത്തി​നി​ല്ലെ​ന്നാ​ണ് ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്. നി​ല​വി​ൽ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് വി​സ്താ​ര​യി​ലും മ​ലേ​ഷ്യ​ൻ ബ​ജ​റ്റ് വി​മാ​ന​ക്ക​ന്പ​നി​യാ​യ എ​യ​ർ ഏ​ഷ്യ​യി​ലും ടാ​റ്റാ ഗ്രൂ​പ്പി​ന് നി​ക്ഷേ​പ​മു​ണ്ട്.

പ്ര​തി​സ​ന്ധി​യി​ലാ​യ ജെ​റ്റ് എ‍യ​ർ​വേ​സി​ന്‍റെ ശ​ന്പ​ളം ഏ​താ​നും മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പൈ​ല​റ്റു​മാ​ർ​ക്കും പ്ര​ധാ​ന എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്കും വൈ​കി​യാ​ണ് വേ​ത​നം ന​ല്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.