"റി​സ​ർ​വ് ബാ​ങ്കി​നെ ച​രി​ത്ര​മാ​ക്ക​രു​തേ...' പു​തി​യ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ബി​ജെ​പി നേ​താ​വി​ന്‍റെ ട്വീ​റ്റ്
Friday, December 14, 2018 12:51 AM IST
""പു​തി​യ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത എം​എ (ച​രി​ത്രം). റി​സ​ർ​വ് ബാ​ങ്കി​നെ അ​ദ്ദേ​ഹം ച​രി​ത്ര​മാ​ക്കാ​തി​രി​ക്കാ​ൻ ആ​ശി​ക്കാം, പ്രാ​ർ​ഥി​ക്കാം. ദൈ​വം അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ.''

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തികാ​ന്ത​ദാ​സി​നെ പ​രി​ഹ​സി​ച്ച് ട്വീ​റ്റ് ചെ​യ്ത​തു ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് ജ​യ നാ​രാ​യ​ൺ വ്യാ​സ്. ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹം മ​ന്ത്രി​യാ​യി​രു​ന്നു.

ട്വീ​റ്റ് ക​ണ്ട​പ്പോ​ൾ പ​ല​രും വ്യാ​സ് ബി​ജെ​പി വി​ട്ടു​പോ​യോ എ​ന്നു സം​ശ​യി​ച്ചു. ത​ന്നെ ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളോ​ടു താ​ൻ ബി​ജെ​പി​യി​ൽ ത​ന്നെ ഉ​ണ്ടെ​ന്നാ​ണു വ്യാ​സ് പ​റ​ഞ്ഞ​ത്. ഗ​വ​ർ​ണ​റെ അ​ഭി​ന​ന്ദി​ച്ചാ​ണു ട്വീ​റ്റ് എ​ന്നും പ​റ​ഞ്ഞു.

ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ മു​ൻ​ഗാ​മി​ക​ൾ ര​ണ്ടു​പേ​രും ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ധ​ന​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് എ​ടു​ത്തി​ട്ടു​ള്ള​വ​രാ​യി​രു​ന്നു. ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും ആ​യി​രു​ന്നു അ​വ​ർ. അ​തു വ​ച്ചു​നോ​ക്കു​ന്പോ​ൾ ച​രി​ത്ര എം​എ ഒ​രു മി​ക​ച്ച യോ​ഗ്യ​ത​യ​ല്ല. ഐ​എ​എ​സ് ഓ​ഫീ​സ​ർ എ​ന്ന നി​ല​യി​ൽ സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി, റ​വ​ന്യു സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് ദാ​സ്. ആ ​പ​ദ​വി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് ഡ​യ​റ​ക്‌​ട​റു​മാ​യി.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ കാ​ല​ത്ത് പ​ണ​കൈ​മാ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ൾ ദി​വ​സ​വും മാ​റ്റി മ​റി​ക്കു​ന്ന​തു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു ദാ​സാ​ണ്. പ​ഴ​യ ക​റ​ൻ​സി ബാ​ങ്കി​ൽ അ​ട​യ്ക്കു​ന്ന​വ​രു​ടെ വി​ര​ലി​ൽ മാ​യാ​ത്ത മ​ഷി പു​ര​ട്ടും എ​ന്നു പ്ര​ഖ്യാ​പി​ച്ച​തും ശ​ക്തി​കാ​ന്ത ദാ​സാ​ണ്. തി​ര​ക്കു പി​ടി​ച്ചു ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​നും ദാ​സ് നേ​തൃ​ത്വം വ​ഹി​ച്ചു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ എ​റാ​ൻ മൂ​ളി​യാ​ണു ദാ​സ് എ​ന്നു മ​റ്റു പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു.


പേ​ടി​പ്പി​ക്കു​ന്ന നി​യ​മ​നം

ശ​ക്തി​കാ​ന്ത ദാ​സി​നെ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​ക്കി​യ​തു പേ​ടി​പ്പി​ക്കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് ധ​ന​ശാ​സ്ത്ര​ജ്ഞ​ൻ അ​ഭി​ജി​ത് ബാ​ന​ർ​ജി. മാ​സ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എം​ഐ​ടി)യി​ൽ ധ​ന​ശാ​സ്ത്ര പ്ര​ഫ​സ​റാ​ണു ബാ​ന​ർ​ജി. ദാ​സി​ന്‍റെ നി​യ​മ​നം റി​സ​ർ​വ് ബാ​ങ്കി​നെ സം​ബ​ന്ധി​ച്ചു പേ​ടി​പ്പി​ക്കു​ന്ന ഫ​ല​ങ്ങ​ൾ ഉ​ള​വാ​ക്കാ​നി​ട​യു​ണ്ട്. ആ​ഗ്ര​ഹി​ച്ചാ​ലും ചെ​യ്യാ​നാ​വി​ല്ല എ​ന്നു ന​മ്മെ പ​ഠി​പ്പി​ക്കേ​ണ്ട​താ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ. ആ​ഗ്ര​ഹം അ​ട​ക്കു​ന്നി​ട​ത്താ​ണു റെ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ജ​യം. കൂ​ടു​ത​ൽ ആ​ശ​യ​ട​ക്കം വേ​ണ്ട സ​മ​യ​ത്ത് നി​യ​ന്ത്ര​ണം അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് ഈ ​നി​യ​മ​ന​മെ​ന്നു ബാ​ന​ർ​ജി തു​റ​ന്ന​ടി​ച്ചു. മും​ബൈ​യി​ൽ സി.​കെ. പ്ര​ഹ്ളാ​ദ് സ്മാ​ര​ക പ്ര​ഭാ​ഷ​ണ​ത്തി​നെ​ത്തി​യ ബാ​ന​ർ​ജി മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഇ​തു പ​റ​ഞ്ഞ​ത്.

ജി​ഡി​പി വ​ള​ർ​ച്ച​ക്ക​ണ​ക്കു കു​റ​ച്ചു കാ​ണി​ച്ച ന​ട​പ​ടി​യെ​യും ബാ​ന​ർ​ജി വി​മ​ർ​ശി​ച്ചു. ചീ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്ക​രു​താ​യി​രു​ന്നു. നി​ഷ്പ​ക്ഷ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ചു തി​രു​ത്ത​ൽ ന​ട​പ​ടി പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.