റിസർവ് ബാങ്ക് ബോർഡ് വിവാദങ്ങളില്ലാതെ യോഗം
Saturday, December 15, 2018 1:06 AM IST
മും​ബൈ: പു​തി​യ ഗ​വ​ർ​ണ​റു​ടെ കീ​ഴി​ൽ ആ​ദ്യ​മാ​യി സ​മ്മേ​ളി​ച്ച റി​സ​ർ​വ് ബാ​ങ്ക് കേ​ന്ദ്ര ഡ​യ​റ​ക്‌​ട​ർ​ ബോ​ർ​ഡ് വി​വാ​ദ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തി​ല്ല. വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ല്ല.ശ​ക്തി​കാ​ന്ത ദാ​സ് ഗ​വ​ർ​ണ​റാ​യ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ബോ​ർ​ഡ് യോ​ഗം മു​ൻ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ളി​ൽ മ​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഭ​ര​ണ​സം​വി​ധാ​നം അ​ജ​ൻ​ഡ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​നാ​യി മാ​റ്റി.ആ​ഗോ​ള-​ആ​ഭ്യ​ന്ത​ര സാ​ന്പ​ത്തി​ക​നി​ല​യും പ​ണ​ല​ഭ്യ​ത​യും വാ​യ്പാ​വി​ഷ​യ​ങ്ങ​ളു​മൊ​ക്കെ വി​ശ​ക​ല​നം ചെ​യ്തു.

കി​ട്ടാ​ക്ക​ടം പെ​രു​കി​യ​തു​മൂ​ലം ത്വ​രി​ത തി​രു​ത്ത​ൽ ന​ട​പ​ടി(​പി​സി​എ)​യി​ലാ​യ ബാ​ങ്കു​ക​ളെ​പ്പ​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. അ​തി​ൽ​പ്പെ​ട്ട 11 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ഫ​ലം വി​ശ​ക​ല​നം ചെ​യ്തു. കു​റേ ബാ​ങ്കു​ക​ളെ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. അ​ടു​ത്ത കു​റേ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യി​ട്ടേ തീ​രു​മാ​ന​മു​ണ്ടാ​കൂ.


ഉ​ട​ന​ടി​യി​ല്ലെ​ങ്കി​ലും പ​ലി​ശ​നി​ര​ക്ക് താ​ഴ്ത്താ​നും പ​ണ​ല​ഭ്യ​ത കൂ​ട്ടാ​നും ക്ര​മേ​ണ ന​ട​പ​ടി​യു​ണ്ടാ​കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മൂ​ല​ധ​ന​ത്തെ​യോ അ​തി​ൽ​നി​ന്നു സ​ർ​ക്കാ​രി​നു തു​ക നല്​കു​ന്ന​തി​നെ​യോ​പ​റ്റി ച​ർ​ച്ച​യു​ണ്ടാ​യി​ല്ല. ഇ​തു പ​ഠി​ക്കാ​ൻ ബാ​ങ്കും കേ​ന്ദ്ര​വും​കൂ​ടി ഒ​രു ക​മ്മി​റ്റി​യെ വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വി​ദ​ഗ്ധ ക​മ്മി​റ്റി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.