അ​ന്താ​രാ​ഷ്‌ട്ര റബർ വി​ല ക​യ​റുന്നു; കേരളത്തിൽ വില 125 രൂപ ത​ന്നെ
അ​ന്താ​രാ​ഷ്‌ട്ര റബർ വി​ല ക​യ​റുന്നു; കേരളത്തിൽ വില 125 രൂപ ത​ന്നെ
Wednesday, January 23, 2019 12:32 AM IST
കോ​​ട്ട​​യം: അ​​ന്താ​​രാ​ഷ്‌​ട്ര​വി​​ല​​യു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ആ​​ഭ്യ​​ന്ത​​ര റ​​ബ​​ർ വി​​ല നി​​ർ​​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്ന റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​സ്താ​​വ​​ന പൊ​​ള്ള​​യെ​​ന്നു തെ​​ളി​​യു​​ന്നു. ജ​​നു​​വ​​രി മൂ​​ന്നി​​ലെ 103 രൂ​​പ​​യി​​ൽ​​നി​​ന്ന് അ​​ന്താ​​രാ​​ഷ്‌​ട്ര​വി​​ല ഇ​​ന്ന​​ലെ 120 രൂ​​പ പി​​ന്നി​​ട്ട​​പ്പോ​​ഴും ആ​​ഭ്യ​​ന്ത​​ര വി​​ല 120നും 125​​നും ഇ​​ട​​യി​​ൽ വ​​ട്ടം​​ക​​റ​​ങ്ങു​​ക​​യാ​​ണ്.ഇ​​ക്കൊ​​ല്ലം ജ​​നു​​വ​​രി​​യി​​ൽ മാ​​ത്രം അ​​ന്താ​​രാ​ഷ്‌​ട്ര​വി​​ല കി​​ലോ​​യ്ക്ക് 17 രൂ​​പ വ​​ർ​​ധി​​ച്ച ആ നിലയ്ക്ക് ആ​​ഭ്യ​​ന്ത​​ര​​വി​​ല 135 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലെ​​ത്ത​​ണം.

ഇ​​റ​​ക്കു​​മ​​തി ന​​യ​​ത്തി​​ൽ ഒ​​രു മാ​​റ്റ​​വും വ​​രു​​ത്തി​​യി​​ട്ടി​​ല്ല. വി​​ദേ​​ശ​​ങ്ങ​​ളി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞി​​ട്ടു​​മി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലും വി​​ല ഉ​​യ​​ർ​​ത്താ​​ത്ത​​തി​​ൽ യാ​​തൊ​​രു നീ​​തീക​​ര​​ണ​​വു​​മി​​ല്ലെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ആ​​ർ​​എ​​സ്എ​​സ് ഒ​​ന്ന് ഗ്രേ​​ഡി​​ന് ഇ​​ന്ന​​ലെ ബാ​​ങ്കോ​​ക്ക് വി​​ല 120 രൂ​​പ ക​​ട​​ന്നി​​ട്ടു​​ണ്ട്. ക്രി​​സ്മ​​സ്, പു​​തു​​വ​​ർ​​ഷ അ​​വ​​ധി​​ക്കു​​ശേ​​ഷം ചൈ​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ റ​​ബ​​റി​​ന് ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്നു. ഡി​​സം​​ബ​​ർ അ​​വ​​സാ​​നം വി​​ദേ​​ശ​​വി​​ല 102 രൂ​​പ​​യാ​​യി​​രു​​ന്ന​​പ്പോ​​ഴും ഇ​​വി​​ടെ 125 രൂ​​പ വ​​രെ ല​​ഭി​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് അ​​ന്താ​​രാ​​ഷ്‌​ട്ര മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലെ​​ല്ലാം വി​​ല​​ 20 രൂ​​പ​​യോ​​ളം കൂടി.

മ​​ഴ​​യ്ക്കു​​ശേ​​ഷ​​മു​​ണ്ടാ​​യ പ്ര​​ഭാ​​ത ശൈ​​ത്യം നാ​​ട്ടി​​ൽ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും മാ​​ർ​​ക്ക​​റ്റി​​ൽ ച​​ര​​ക്ക് വ​​ര​​വ് കൂ​​ടു​​ക​​യും ചെ​​യ്ത​​തി​​നാ​​ൽ വി​​ല​കൂ​​ട്ടി​ വാ​​ങ്ങാ​​ൻ വ്യ​​വ​​സാ​​യി​​ക​​ൾ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ന​​വം​​ബ​​ർ മു​​ത​​ൽ മാ​​സ ഉ​​ത്പാ​​ദ​​നം അ​​റു​​പ​​തി​​നാ​​യി​​രം ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ ച​​ര​​ക്ക് സ്റ്റോ​​ക്ക് ചെ​​യ്യാ​​തെ കി​​ട്ടു​​ന്ന വി​​ല​​യ്ക്ക് വി​​റ്റ​​ഴി​​ക്കു​​ക​​യാ​​ണ്. കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റി​​ൽ ദി​​വ​​സം ഇ​​പ്പോ​​ൾ നാ​​ൽ​​പ​​തു ട​​ണ്‍ റ​​ബ​​ർ വി​​ൽ​​പ​​ന​​യ്ക്കെ​​ത്തു​​ന്ന​​താ​​യാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ.


അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല 110 രൂ​​പ പി​​ന്നി​​ട്ട​​തു​​മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര​​വി​​പ​​ണ​​ിയി​​ൽ​​നി​​ന്ന് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ന​​ന്നാ​​യി ച​​ര​​ക്ക് വാ​​ങ്ങു​​ന്നുണ്ട്. ഇ​​റ​​ക്കു​​മ​​തി ന​​ഷ്ട​​മാ​​യി​​ട്ടും നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് മെ​​ച്ച​​പ്പെ​​ട്ട വി​​ല ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കു​​ന്നു​​മി​​ല്ല. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​കൂ​​ടി ക​​ണ​​ക്കാ​​ക്കി​​യാ​​ൽ ഒ​​രു കി​​ലോ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ 140 രൂ​​പ​​യി​​ലേ​​റെ ചെ​​ല​​വു​​വ​​രു​​മെ​​ന്നി​​രി​​ക്കെ​​യാ​​ണ് ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് 125 രൂ​​പ നി​​ര​​ക്കി​​ൽ എടു​​ക്കു​​ന്ന​​ത്. ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ചാം ഗ്രേ​​ഡി​​ന് 120 രൂ​​പ​​യേ വി​​ല​​യു​​ള്ളു. പ്ര​​ഖ്യാ​​പി​​ത നി​​ര​​ക്കി​​നേ​​ക്കാ​​ൾ ര​​ണ്ടു രൂ​​പ​​യോ​​ളം താ​​ഴ്ത്തി​​യാ​​ണു വ്യാ​​പാ​​രി​​ക​​ൾ ച​​ര​​ക്ക് വാ​​ങ്ങു​​ന്ന​​ത്.

റെ​​ജി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.