ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ 2.5 കോ​ടി​യു​ടെ സ്നേ​ഹ​ഭ​വ​ൻ നി​ർ​മി​ച്ചുന​ൽ​കു​ന്നു
ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ 2.5 കോ​ടി​യു​ടെ സ്നേ​ഹ​ഭ​വ​ൻ നി​ർ​മി​ച്ചുന​ൽ​കു​ന്നു
Thursday, February 21, 2019 11:40 AM IST
തൃ​ശൂ​ർ: ഈ ​വ​ർ​ഷം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന പീ​ച്ചി ചെ​ന്നാ​യ്പാ​റ ദി​വ്യ​ഹൃ​ദ​യാ​ശ്ര​മ​ത്തി​നു ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ച സ്നേ​ഹ​ഭ​വ​ൻ സ​മ​ർ​പ്പി​ക്കു​ന്നു. 23ന് ​രാ​വി​ലെ 11.30ന് ​തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ജോ​ളി ജോ​യ് ആ​ലു​ക്കാ​സ് സ്നേ​ഹ​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.

തു​ട​ർ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് മെം​ബ​ർ സു​ബി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി​രു​ന്ന കു​റ്റി​ക്ക​ല​ച്ച​ൻ ആ​രോ​രു​മി​ല്ലാ​തെ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നി​രാ​ലം​ബ​ർ​ക്കു​വേ​ണ്ടി വി​ഭാ​വ​നം ചെ​യ്ത ആ​ശ്വാ​സ​കേ​ന്ദ്ര​മാ​ണ് ദി​വ്യ​ഹൃ​ദ​യാ​ശ്ര​മം. പാ​വ​ങ്ങ​ളു​ടെ അ​മ്മ​യാ​യ വി​ശു​ദ്ധ മ​ദ​ർ​തെ​രേ​സ​യാ​ണ് ദി​വ്യ​ഹൃ​ദ​യാ​ശ്ര​മ​ത്തി​ന്‍റെ ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച​ത്.


ആ​രം​ഭ​ത്തി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന അ​ന്തേ​വാ​സി​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ആ​ശ്ര​മ​ത്തി​ൽ അ​നാ​ഥ​രു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​ന്നു. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വ​സ്ത്രം, മ​രു​ന്ന്, ഭ​വ​നം എ​ന്നി​വ തി​ക​യാ​തെ വ​ന്നു. ഇ​പ്പോ​ൾ 350 അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. പു​രു​ഷ​ൻ​മാ​ർ അ​ന്തി​യു​റ​ങ്ങു​ന്ന കെ​ട്ടി​ടം തീ​ർ​ത്തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി. ആ ​അ​വ​സ​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​ണ്ണം​പ്ലാ​യ്ക്ക​ൽ ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നെ സ​മീ​പി​ച്ച​ത്. പി​ന്നെ വൈ​കി​യി​ല്ല. 2018 ജൂ​ണി​ൽ പ​ണി ആ​രം​ഭി​ച്ചു.

12,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള സ്നേ​ഹ​ഭ​വ​നം നി​ർ​മി​ക്കു​ന്ന​തി​ന് 2.5 കോ​ടി​യോ​ളം രൂ​പ ചെ​ല​വു വ​ന്നി​ട്ടു​ണ്ട്. 25 വ​ർ​ഷ​മാ​യി അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യാ​യി വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​നു​ള്ള ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​മാ​ണു സ്നേ​ഹ​ഭ​വ​നെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.