ഹോട്ടൽ ലീല വില്പനയ്ക്കു സെബി വിലക്ക്
ഹോട്ടൽ ലീല വില്പനയ്ക്കു  സെബി വിലക്ക്
Wednesday, April 24, 2019 11:26 PM IST
മും​ബൈ: ഹോ​ട്ട​ൽ ലീ​ലാ വെ​ഞ്ച​റി​ന്‍റെ ഹോ​ട്ട​ൽ വി​ല്പ​ന​യ്ക്കു വി​ല​ക്ക്. ക​നേ​ഡി​യ​ൻ നി​ക്ഷേ​പ​നി​ധി​യാ​യ ബ്രൂ​ക്ക്ഫീ​ൽ​ഡ് അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന് നാ​ലു ഹോ​ട്ട​ലും ഒ​രു പ്ലോ​ട്ടും 3950 കോ​ടി രൂ​പ​യ്ക്കു വി​ൽ​ക്കാ​നാ​യി​രു​ന്നു നീ​ക്കം.

ഹോ​ട്ട​ൽ ലീ​ലാ വെ​ഞ്ച​റി​ൽ ന്യൂ​ന​പ​ക്ഷ ഓ​ഹ​രി പ​ങ്കാ​ളി​ത്തമുള്ള ഐ​ടി​സി ലി​മി​റ്റ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണു സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്നെ​ന്നും ദു​ർ​ഭ​ര​ണം ന​ട​ത്തു​ന്നെ​ന്നും ആ​രോ​പി​ച്ച് ഐ​ടി​സി ദേ​ശീ​യ ക​ന്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ലി​നെ (എ​ൻ​സി​എ​ൽ​ടി)​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു ന്യൂ​ന​പ​ക്ഷ ഓ​ഹ​രി ഉ​ട​മ​യാ​യ എ​ൽ​ഐ​സി​യും സെ​ബി​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു.


ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, ഉ​ദ​യ്പുർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ വി​ല്ക്കാ​നാ​ണു ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. ക​ട​ക്കെ​ണി​മൂ​ല​മാ​ണു വി​ല്പ​ന​നീ​ക്കം.

ഹോ​ട്ട​ൽ ലീ​ലാ വെ​ഞ്ച​റി​ന്‍റെ ക​ട​ങ്ങ​ളി​ൽ കു​റേ വാ​ങ്ങി​ച്ചെ​ടു​ത്ത ജെ​എം ഫി​നാ​ൻ​ഷൽ അ​സ​റ്റ് റീ ​ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​ന്പ​നി​ക്കും ലീ​ല​യു​ടെ പ്ര​മോ​ട്ട​ർ​മാ​ർ​ക്കു​മേ വി​ല്പ​ന നേ​ട്ട​മാ​കൂ എ​ന്നും മ​റ്റ് ഓ​ഹ​രി​യു​ട​മ​ക​ൾ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഐ​ടി​സി​യും എ​ൽ​ഐ​സി​യും ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.