പാത്രം കഴുകുന്നതിനെച്ചൊല്ലി എയർ ഇന്ത്യ വിമാനത്തിൽ പോര്
പാത്രം കഴുകുന്നതിനെച്ചൊല്ലി എയർ ഇന്ത്യ വിമാനത്തിൽ പോര്
Thursday, June 20, 2019 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന വി​​മാ​​ന​​ത്തി​​ൽ പാ​​ത്രം ക​​ഴു​​കു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി പൈ​​ല​​റ്റും ക്രൂ ​​അം​​ഗ​​വും ത​​മ്മി​​ൽ വ​​ഴ​​ക്ക്. തി​​ങ്ക​​ളാ​​ഴ്ച ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ൽ ഇ​​ന്ന​​ലെ​​യാ​​ണ് എ​​യ​​ർ ഇ​​ന്ത്യ വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്. വി​​മാ​​ന​​ത്തി​​ൽ​​വ​​ച്ച് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച പൈ​​ല​​റ്റ് താ​​ൻ ഭ​​ക്ഷ​​ണം കൊ​​ണ്ടു​​വ​​ന്ന ടി​​ഫി​​ൻ​​ബോ​​ക്സ് ക​​ഴു​​കാ​​ൻ എ​​യ​​ർ​​ഹോ​​സ്റ്റ​​സി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണ് പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു കാ​​ര​​ണം.

പൈ​​ല​​റ്റി​​ന്‍റെ നി​​ർ​​ദേ​​ശം എ​​യ​​ർ ഹോ​​സ്റ്റ​​സ് അ​​വ​​ഗ​​ണി​​ച്ച​​തി​​നേ​​ത്തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രും ത​​മ്മി​​ൽ വാ​​ഗ്‌​​വാ​​ദ​​മു​​ണ്ടാ​​കു​​ക​​യാ​​യി​​രു​​ന്നു. കോ​​ൽ​​ക്ക​​ത്ത​​യി​​ലേ​​ക്കു പോ​​കേ​​ണ്ടി​​യി​​രു​​ന്ന വി​​മാ​​നം സം​​ഭ​​വ​​ത്തേ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി​​യാ​​ണ് യാ​​ത്ര തി​​രി​​ച്ച​​ത്. ഇ​​രു​​വ​​രെ​​യും മാ​​റ്റി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു യാ​​ത്ര.


സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പൈ​​ല​​റ്റു​​മാ​​ർ ഇ​​നി മു​​ത​​ൽ കോ​​ക്പി​​റ്റി​​ലേ​​ക്ക് ഭ​​ക്ഷ​​ണം കൊ​​ണ്ടു​​വ​​രേ​​ണ്ട​​തി​​ല്ലെ​​ന്ന് എ​​യ​​ർ ഇ​​ന്ത്യ ഉ​​ത്ത​​ര​​വി​​ട്ടു. സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു. ചോ​​ദ്യം ചെ​​യ്യ​​ലി​​നാ​​യി ഇ​​ന്ന് ഇ​​രു​​വ​​രെ​​യും ഡ​​ൽ​​ഹി​​യി​​ലെ ക​​ന്പ​​നി ആ​​സ്ഥാ​​ന​​ത്തേ​​ക്ക് വി​​ളി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

യാ​​ത്ര​​യ്ക്കി​​ടെ പ്ര​​ത്യേ​​ക ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്യാ​​ൻ പാ​​ടി​​ല്ലെ​​ന്ന് മാ​​ർ​​ച്ച് 27ന് ​​എ​​യ​​ർ ഇ​​ന്ത്യ പൈ​​ല​​റ്റു​​മാ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. പൈ​​ല​​റ്റു​​മാ​​ർ സ്വ​​യം ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്യു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് എ​​യ​​ർ ഇ​​ന്ത്യ ഇ​​ത്ത​​ര​​ത്തി​​ലൊ​​രു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.