പാക്കിസ്ഥാൻ വ്യോമപാത തുറന്നു
പാക്കിസ്ഥാൻ വ്യോമപാത തുറന്നു
Wednesday, July 17, 2019 12:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ക്കി​​സ്ഥാ​​നു മു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വ്യോ​​മ​​പാ​​ത തു​​റ​​ന്നു. നാ​​ല​​ര മാ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള വ്യോ​​മ​​പാ​​ത എ​​ല്ലാ യാ​​ത്രാ വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി തു​​റ​​ന്ന​​ത്. ബാ​​ലാ​​ക്കോ​​ട്ട് വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു പാ​​ക്ക് വ്യോ​​മ​​പാ​​ത​​യി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം വി​​ല​​ക്കി​​യ​​ത്.

പാ​​ക്കി​​സ്ഥാ​​ൻ വി​​ല​​ക്ക് മാ​​റ്റി​​യ​​തോ​​ടെ അ​​മേ​​രി​​ക്ക, യൂ​​റോ​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള എ​​യ​​ർ​​ഇ​​ന്ത്യ​​യു​​ടെ യാ​​ത്രാ​​ച്ചെ​​ല​​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ​​നി​​ന്ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യാ​​യി കു​​റ​​യ്ക്കാ​​നാ​​കും. ഒ​​രു വ​​ശ​​ത്തേ​​ക്കു മാ​​ത്ര​​മു​​ള്ള കു​​റ​​വാ​​ണി​​ത്.

ഫെ​​ബ്രു​​വ​​രി 26 മു​​ത​​ൽ ജൂ​​ലൈ 15 വ​​രെ​​യു​​ള്ള കാ​​ല‍യ​​ള​​വി​​ൽ ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള 11 വ്യോ​​മ​​പാ​​ത​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം മാ​​ത്ര​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ തു​​റ​​ന്നു​​കൊ​​ടു​​ത്തി​​രു​​ന്ന​​ത്. വ്യോ​​മ​​പാ​​ത അ​​ട​​ച്ച​​തി​​നാ​​ൽ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്ക് 90 മി​​നി​​റ്റ് അ​​ധി​​കം വേ​​ണ്ടി​​വ​​ന്നു എ​​ന്നു​​മാ​​ത്ര​​മ​​ല്ല അ​​തി​​നു​​ള്ള ഇ​​ന്ധ​​ന​​ച്ചെ​​ല​​വും വ​​ർ​​ധി​​ച്ചു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ജൂ​​ലൈ ര​​ണ്ടു വ​​രെ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ന​​ഷ്ടം 491 കോ​​ടി രൂ​​പ​​യാ​​ണെ​​ന്ന് വ്യോ​​മ​​യാ​​ന മ​​ന്ത്രി ഹ​​ർ​​ദീ​​പ് സിം​​ഗ് പു​​രി രാ​​ജ്യ സ​​ഭ​​യെ അ​​റി​​യി​​ച്ചു.


അ​​തേ​​സ​​മ​​യം, സ്വ​​കാ​​ര്യ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ളാ​​യ സ്പൈ​​സ് ജെ​​റ്റ്, ഇ​​ൻ​​ഡി​​ഗോ, ഗോ ​​എ​​യ​​ർ എ​​ന്നി​​വ​​യ്ക്ക് യ​​ഥാ​​ക്ര​​മം 30.73 കോ​​ടി രൂ​​പ, 25.10 കോ​​ടി രൂ​​പ, 2.10 കോ​​ടി രൂ​​പ എ​​ന്നി​​ങ്ങ​​നെ​​ ന​​ഷ്ടം​​വ​​ന്ന​​ിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.