വാഹന വിപണി തകർന്നു
വാഹന  വിപണി തകർന്നു
Wednesday, April 1, 2020 11:18 PM IST
മും​ബൈ: കോ​വി​ഡ്-19 മ​ഹാ​മാ​രി​യെത്തുട​ർ​ന്നു​ള്ള ലോ​ക്ക്ഡൗ​ണും നേ​ര​ത്തേത​ന്നെ​യു​ള്ള വ്യാ​പാ​രമാ​ന്ദ്യ​വും വാ​ഹ​ന​വി​ല്പ​ന​യെ വ​ല്ലാ​തെ ബാ​ധി​ച്ചു. മാ​ർ​ച്ചി​ൽ വാ​ഹ​ന​വി​ല്പ​ന 40 മു​ത​ൽ 90 വ​രെ ശ​ത​മാ​നം ഇ​ടി​ഞ്ഞു.

കാ​ർ വി​പ​ണി​യി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ മാ​രു​തി മാ​ർ​ച്ചി​ൽ 47 ശ​ത​മാ​നം ഇ​ടി​വാ​ണു കു​റി​ച്ച​ത്. 2019-20 വ​ർ​ഷം മു​ഴു​വ​ൻ എ​ടു​ത്താ​ൽ വി​ല്പ​ന​യി​ൽ 16 ശ​ത​മാ​നം താ​ഴ്ച​യു​ണ്ട്.ഈ ​മാ​ർ​ച്ചി​ലെ വി​ല്പ​ന 83,792 എ​ണ്ണം ത​ലേ മാ​ർ​ച്ചി​ൽ 1,55,463. ഇ​ടി​വ് 47.4 ശ​ത​മാ​നം ‍എ​ൽ​സി​വി​ക​ളു​ടെ വി​ല്പ​ന 736 മാ​ത്രം. 71.5 ശ​ത​മാ​നം ഇ​ടി​വ്.

വ​ർ​ഷ​ത്തെ മൊ​ത്തം വി​ല്പ​ന 18.62 ല​ക്ഷ​ത്തി​ൽനി​ന്ന് 15.63 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

ഹ്യൂ​ണ്ടാ​യി​യു​ടെ വി​ല്പ​ന 65 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്. 61,150 ന്‍റെ സ്ഥാ​ന​ത്ത് വി​ല്പ​ന 32,279 മാ​ത്രം. ഇ​തി​ൽ 26,300 ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും 5979 ക​യ​റ്റു​മ​തി വി​പ​ണി​യി​ലു​മാ​ണ്.

അ​ശോ​ക് ലെ​യ്‌​ലാ​ൻ​ഡി​ന്‍റെ വി​ല്പ​ന 91 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 20,521 ന്‍റെ സ്ഥാ​ന​ത്ത് 1787 മാ​ത്രം. മീ​ഡി​യം-​ഹെ​വി ട്ര​ക്ക​ുക​ളു​ടെ വി​ല്പ​ന 13,134ൽനി​ന്നു 93 ശ​ത​മാ​നം താ​ണ് 899 ആ​യി. ബ​സ് വി​ല്പ​ന 2101-ൽ ​നി​ന്ന് 599 ലെ​ത്തി. എ​ൽ​സി​വി വി​ല്പ​ന 95 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 5286 ആ​യി.

ഐ​ഷ​റി​ന്‍റെ വി​ല്പ​ന 83 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 8676-ൽ ​നി​ന്ന്1499 ലേ​ക്ക്.
എ​സ്കോ​ർ​ട്സി​ന്‍റെ ട്രാ​ക്‌​ട​ർ വി​ല്പ​ന പ​കു​തി​യി​ൽ താ​ഴെ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.