സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഒ​ന്നാം​പാ​ദ അ​റ്റാ​ദാ​യം 81.65 കോ​ടി
Thursday, July 9, 2020 12:32 AM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 81.65 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ത് 73.26 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു (11.45% വ​​​ർ​​​ധ​​​ന). പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 27.09 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 403.68 കോ​​​ടി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 317.63 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം.

അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. അ​​​റ്റ​​​പ​​​ലി​​​ശ മാ​​​ർ​​​ജി​​​ൻ 2.53 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 2.62 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 57 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ സി​​​എ​​​എ​​​സ്എ (CASA) നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 24.13 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 26.89 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

മൊ​​​ത്ത നി​​​ഷ്ക്രി​​​യാ​​​സ്തി 4.96 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 4.93 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. അ​​​റ്റ നി​​​ഷ്ക്രി​​​യാ​​​സ്തി 3.41 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 3.09 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. നി​​​ഷ്ക്രി​​​യ വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള നീ​​​ക്കി​​​യി​​​രു​​​പ്പ് അ​​​നു​​​പാ​​​തം 45.08 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 58.76 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. ഈ ​​​വ​​​ർ​​​ധ​​​ന ബാ​​​ങ്കി​​​നു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നേ​​​ട്ട​​​മാ​​​ണെ​​​ന്നു എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ വി.​​​ജി. മാ​​​ത്യു പ​​​റ​​​ഞ്ഞു.


ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ റീ​​​ട്ടെ​​​യി​​​ൽ, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, എം​​​എ​​​സ്എം​​​ഇ വാ​​​യ്പാ​​​യി​​​ന​​​ങ്ങ​​​ളി​​​ൽ ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു എ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പാ ഇ​​​ന​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പാ അ​​​നു​​​പാ​​​തം മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 28 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തു 32 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. റീ​​​ട്ടെ​​​യി​​​ൽ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ 10 ശ​​​ത​​​മാ​​​ന​​​വും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ 15 ശ​​​ത​​​മാ​​​ന​​​വും എം​​​എ​​​സ്എം​​​ഇ ഒ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കോ​​​വി​​​ഡ്-19​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള നീ​​​ക്കി​​​യി​​​രു​​​പ്പ്, നി​​​ർ​​​ബ​​​ന്ധി​​​ത നീ​​​ക്കി​​​യി​​​രി​​​പ്പു​​​ൾ​​​പ്പെ​​​ടെ 100.45 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത അ​​​നു​​​പാ​​​തം 13.49 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ ഇ​​​തു 12.17 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.