വ്യവസായ ഉത്പാദനത്തിൽ 16.6 ശതമാനം ഇടിവ്
Wednesday, August 12, 2020 12:24 AM IST
മുംബൈ: രാജ്യത്ത് വ്യവസായ ഉത്പാദന മുരടിപ്പ് തുടരുന്നു. ജൂണിലെ വ്യവസായ ഉത്പാദന സൂചികയിൽ(ഐഐപി) 16.6 ശതമാനം ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മേയ് മാസത്തിലുണ്ടായ 33.9 ശതമാനം ഇടിവുമായി തട്ടിച്ചുനോക്കുന്പോൾ വ്യവസായരംഗം തിരിച്ചുവരവിലാണെന്നാണ് വിലയിരുത്തൽ.
ഐഐപിയുടെ 40 ശതമാനം വരുന്ന കാതൽ മേഖലാ വ്യവസായ ഉത്പാദനവും ജൂണിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നു. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിലെ മൊത്തം വ്യാവസായ ഉത്പദാനത്തിലുള്ള ഇടിവ് 35.9 ശതമാനമാണ്.