ദുൽഖർ സൽമാൻ ഓക്സിജന്റെ ബ്രാൻഡ് അംബാസഡർ
Sunday, April 11, 2021 12:43 AM IST
കോട്ടയം: സിനിമാതാരം ദുൽഖർ സൽമാൻ കേരളത്തിന്റെ തന്നെ ഡിജിറ്റൽ എക്സ്പേർട്ട് എന്ന് അവകാശപ്പെടാവുന്ന ഓക്സിജന്റെ ബ്രാൻഡ് അംബാസഡറാകും. കേരളത്തിൽ 27 ഷോറൂമുകൾ സ്വന്തമായുള്ള ഓക്സിജൻ ഷോറൂമുകളിൽ ലാപ്ടോപ്, ഡെസ്ക്ടോപ്, സ്മാർട്ട് ഫോൺ, സ്മാർട്ട് ടിവി, ഹോം തിയറ്റർ, ഓഡിയോ ആക്സസറീസ്, ഗൃഹോപകരണങ്ങൾ, കിച്ചൺ അപ്ലയൻസസ് എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്.
1999-ൽ കോട്ടയത്ത് തുടക്കം കുറിച്ച ഓക്സിജന് ഇപ്പോൾ ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിപണന രംഗത്ത് 20-ലേറെ വർഷത്തെ സാന്നിധ്യവും 20 ലക്ഷത്തിലേറെ കസ്റ്റമേഴ്സുമുണ്ട്. ഉത്പന്നങ്ങളുടെ സർവീസിനു മാത്രമായി ക്രമീകരിച്ച ഓക്സിജൻ കെയർ, വിദഗ്ധ ടെക്നീഷന്മാർ എന്നീ സേവനങ്ങളും ഷോറൂമുകളുടെ പ്രത്യേകതയാണ്. ഇ-കൊമേഴ്സ് സൈറ്റിലൂടെ എല്ലാം അനായാസമായി വാങ്ങാൻ സാധിക്കും. വെർച്വൽ സ്റ്റോർ സൗകര്യവുമുണ്ട്. വിഷുദിനത്തിൽ വൈക്കത്തും ഓക്സിജന് പുതിയ ഷോറൂം ആരംഭിക്കുകയാണ്.