കോവിഡ് ചികിത്സയ്ക്ക് രണ്ടു ലക്ഷത്തിൽ കൂടുതലുള്ള നോട്ടിടപാടുകൾക്ക് അനുമതി
Sunday, May 9, 2021 12:23 AM IST
മുംബൈ: രണ്ടുലക്ഷമോ അതിൽ കൂടുതലോ ഉള്ള പണമിടപാടുകൾ ഇലക്ട്രോണിക് മാർഗത്തിലൂടെയോ അല്ലെങ്കിൽ ബാങ്ക് മുഖാന്തിരമോ ആയിരക്കണമെന്നുള്ള നിയമത്തിനു കോവിഡ് കണക്കിലെടുത്ത് ഇളവ് അനുവദിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്(സിബിഡിടി).
കോവിഡ് ചികിത്സയ്ക്കായി ആശുപത്രികൾക്കും മറ്റും രണ്ടു ലക്ഷത്തിൽകൂടുതലുള്ള തുക നോട്ടായി നൽകുന്നതിന് ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയാണ് അനുമതി നൽകിയിരിക്കുന്നത്.
രോഗിയുടെയും പണം നൽകുന്നയാളുടെയും ബന്ധവും ഇരുവരുടെയും ആധാർ- പാൻ നന്പറുകളിലൊന്നും രേഖപ്പെടുത്തിയ ശേഷം ആശുപത്രികൾക്കു പണം കൈപ്പറ്റാമെന്ന് ഉത്തരവിൽ പറയുന്നു. ആശുപത്രികൾക്കു പുറമേ ഡിസ്പെൻസറികൾക്കും കോവിഡ് കെയർ സെന്ററുകൾക്കും നഴ്സിംഗ് സെന്ററുകൾക്കും ഇളവ് ബാധകമാണ്.