സം​രം​ഭ​ക​ർ​ക്കു വി​പ​ണി ക​ണ്ടെ​ത്താ​ൻ ബി2​ബി വെ​ബ് പോ​ർ​ട്ട​ൽ
സം​രം​ഭ​ക​ർ​ക്കു വി​പ​ണി ക​ണ്ടെ​ത്താ​ൻ  ബി2​ബി വെ​ബ് പോ​ർ​ട്ട​ൽ
Tuesday, June 22, 2021 10:50 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​നു വേ​ണ്ടി കേ​ര​ള ബ്യൂ​റോ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രൊ​മോ​ഷ​ൻ (കെ​ബി​പ്പ്) ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​നാ​യു​ള്ള സം​വി​ധാ​ന​മാ​യി ഇ​പോ​ർ​ട്ട​ൽ (www.kerala emarket. com / www.keralaema rket. org / www.keralaemarket. kerala.gov.in ) രൂ​പീ​ക​രി​ച്ചു. ഈ ​വെ​ബ്പോ​ർ​ട്ട​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സൂ​ക്ഷ​്മ-ചെ​റു​കി​ട-ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വി​പ​ണി ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കും.

പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ച​തി​ലൂ​ടെ സം​സ്ഥാ​ന​ത്തെ സൂ​ക്ഷ്മ-ചെ​റു​കി​ട-ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ഗോ​ള ത​ല​ത്തി​ലു​ള്ള വ്യ​വ​സാ​യി​ക​ൾ /ബ​യ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​വാ​ൻ സാ​ധി​ക്കും. വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലു​ള്ള ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന പോ​ർ​ട്ട​ലി​ലൂ​ടെ സൂ​ക്ഷ്മ-ചെ​റു​കി​ട-ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് പ്ര​ച​രി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കും.

കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ ഉത്്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​നും ഈ ​പോ​ർ​ട്ട​ൽ സ​ഹാ​യ​ക​ര​മാ​കും.

സ​വി​ശേ​ഷ​ത​ക​ൾ

വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെക്കു​റി​ച്ചു​മു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ കേ​ര​ള ഇ​മാ​ർ​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു. കേ​ര​ള ഇ​മാ​ർ​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സം​രം​ഭ​ക​ർ​ക്ക് യൂ​സ​ർ ഐ​ഡി​യും പാ​‌സ‌്‌വേ​ഡും ന​ൽ​കും.


വി​വി​ധ മേ​ഖ​ല​ക​ൾ / ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ത​രം​തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ സാ​ധി​ക്കും.

വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മു​ള്ള വ്യാ​പാ​ര അ​ന്വേ​ഷ​ണ​ങ്ങ​ൾ അ​പ‌്‌ലോ​ഡ് ചെ​യ്യാനു​ള്ള സൗ​ക​ര്യ​വും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ൽ നേ​രി​ട്ടു ല​ഭി​ക്കു​ന്ന വ്യാ​പാ​ര അ​ന്വേ​ഷ​ണ​ങ്ങ​ളും കേ​ര​ള ഇ-​മാ​ർ​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും.

ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ ബ​യ​ർ​മാ​രി​ൽ നി​ന്നും നേ​രി​ട്ടു​ള്ള വാ​ണി​ജ്യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ഈ ​ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ല​ഭ്യ​മാ​കും.

ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ: 09645741005 (രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ).
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റ്, വി​കാ​സ് ഭ​വ​ൻ പി.​ഒ., തി​രു​വ​ന​ന്ത​പു​രം 695033, ഫോ​ണ്‍: +91 471 2302774, ഫാ​ക്സ്: +91 471 2305493.

കേ​ര​ള ബ്യൂ​റോ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രൊ​മോ​ഷ​ൻ (കെ​ബി​പ്പ്), 2, വി​ദ്യാ​ന​ഗ​ർ, പോ​ലീ​സ് ഗ്രൗ​ണ്ടി​ന് എ​തി​ർ​വ​ശം, തൈ​യ്ക്കാ​ട് പി.​ഒ., തി​രു​വ​ന​ന്ത​പു​രം 695 014, ഫോ​ണ്‍ / ഫാ​ക്സ്:+91 471 2321882 / 2322883.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.