വ്യോമയാനമേഖലയിൽ 19,564 കോടിയുടെ നഷ്ടമുണ്ടായെന്നു കേന്ദ്ര സർക്കാർ
Tuesday, December 7, 2021 12:47 AM IST
ന്യൂഡൽഹി: കോവിഡ് മൂലം വിമാന സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് 2021-21 സാന്പത്തികവർഷം വ്യോമയാന മേഖലയിൽ 19,564 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് രാജ്യസഭയെ അറിയിച്ചു.
ഇതേ കാലയളവിൽ വിമാനത്താവളങ്ങൾക്ക് 5116 കോടി രൂപയുടെ നഷ്ടമുണ്ടായി. ആഭ്യന്തരസർവീസുകൾ 2020 മാർച്ച് മുതൽ മേയ് 24 വരെ തടസപ്പെട്ടിരുന്നതായും വി.കെ. സിംഗ് അറിയിച്ചു.