പു​തി​യ ഡീ​പ് ഫ്രീ​സ​റു​ക​ള്‍ പു​റ​ത്തി​റ​ക്കി ബ്ലൂ​സ്റ്റാ​ര്‍
Thursday, May 19, 2022 1:21 AM IST
കൊ​​​​ച്ചി: ബ്ലൂ​​​​സ്റ്റാ​​​​ര്‍ പു​​​​തു​​​​താ​​​​യി രൂ​​​​പ​​​​ക​​​​ല്‍​പ​​​​ന ചെ​​​​യ്ത ഡീ​​​​പ് ഫ്രീ​​​​സ​​​​റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. കൂ​​​​ടു​​​​ത​​​​ല്‍ സ്റ്റോ​​​​റേ​​​​ജ് സ്പേ​​​​സും കൂ​​​​ളിം​​​​ഗും ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച പു​​​​തി​​​​യ ഡീ​​​​പ് ഫ്രീ​​​​സ​​​​റു​​​​ക​​​​ള്‍ . ചൂ​​​​ടി​​​​നെ പു​​​​റ​​​​ന്ത​​​​ള്ളി നാ​​​​ലു വ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും പ​​​​ര​​​​മാ​​​​വ​​​​ധി ത​​​​ണു​​​​പ്പ് ന​​​​ല്‍​കി മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​നു​​​​ത​​​​കു​​​​ന്ന ഉ​​​​ന്ന​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. വൈ​​​​ദ്യു​​​​തി ഇ​​​​ല്ലാ​​​​താ​​​​യാ​​​​ലും ത​​​​ണു​​​​പ്പ് കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ 10 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം കൂ​​​​ടു​​​​ത​​​​ല്‍ ഇ​​​​ന്‍​സു​​​​ലേ​​​​ഷ​​​​നും ഇ​​​​തി​​​​ലു​​​​ണ്ട്. ഫ്രീ​​​​സ​​​​റി​​​​ന​​​​ക​​​​ത്ത് 300 മു​​​​ത​​​​ല്‍ 650 ലി​​​​റ്റ​​​​ര്‍ വ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളാ​​​​നാ​​​​കും.

വാ​​​​ഡ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച പു​​​​തി​​​​യ നി​​​​ര്‍​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ല്‍ പ്ര​​​​തി​​​​വ​​​​ര്‍​ഷം 2,00,000ത്തോ​​​​ളം ഡീ​​​​പ് ഫ്രീ​​​​സ​​​​റു​​​​ക​​​​ളും 1,00,000 സ്റ്റോ​​​​റേ​​​​ജ് വാ​​​​ട്ട​​​​ര്‍ കൂ​​​​ള​​​​റു​​​​ക​​​​ളും നി​​​​ര്‍​മി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യും.


ഈ ​​​​പു​​​​തി​​​​യ പ്ലാ​​​​ന്‍റി​​​​ലൂ​​​​ടെ ഡീ​​​​പ് ഫ്രീ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നും ബ്ലൂ​​​​സ്റ്റാ​​​​റി​​​​ന് ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ശീ​​​​തീ​​​​ക​​​​രി​​​​ച്ച മു​​​​റി​​​​ക്കാ​​​​യി ഇ​​​​ന്‍​വെ​​​​ര്‍​ട്ട​​​​ര്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ച യൂ​​​​ണി​​​​റ്റ് ഇ​​​​ന്‍​വെ​​​​ര്‍​ട്ട​​​​ര്‍ കം​​​​പ്ര​​​​സ​​​​ര്‍ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യും ബി​​​​എ​​​​ല്‍​ഡി​​​​സി ഫാ​​​​ന്‍ മോ​​​​ട്ടോ​​​​റും ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ച കൂ​​​​ടു​​​​ത​​​​ല്‍ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​റ്റും ബ്ലൂ ​​​​സ്റ്റാ​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.