എസ്ബിഐ എൻആർഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തി
Wednesday, August 17, 2022 12:06 AM IST
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 15മുതൽ നിക്ഷേപ നിരക്കുകൾ ഉയർത്തി.
എൻആർഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.65 മുതൽ 6.85 ശതമാനം വരെയാണ് ബാങ്ക് വർധിപ്പിച്ചത്. ഒരു വർഷത്തേക്ക് അഞ്ചു കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപത്തിന് 6.85 ശതമാനം പ്രത്യേക പലിശ നിരക്ക് ലഭ്യമാണ്.
ജൂലൈ 30 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം 3.00 മുതൽ 4.00 ശതമാനം വരെയുള്ള യുഎസ് ഡോളറിന്റെ എഫ്സിഎൻ ആർ നിരക്കുകൾ എസ്ബിഐ പരിഷ്കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ്സിഎൻബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ തങ്ങളുടെ എൻആർഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണ് ഒരുക്കിയിരിക്കുന്നത്.